മേഴ്സിഡസ് ഷൊറൂമില്‍ ഇനി ഫാഷന്‍ ഉല്പന്നങ്ങളും

Posted By:

ദില്ലി: മേഴ്സിഡസ് ബെന്‍സ് ഫാഷന്‍ ഉല്പന്നങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും വില്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ മേഴ്സിഡസ് ഷോറൂമുകളിലായിരിയ്ക്കും ഈ ഉല്പന്നങ്ങള്‍ വില്ക്കുക.

ഇതിനായി ഫാഷന്‍ ഡിസൈനര്‍ മനീഷ് അറോറയുമായി കമ്പനി കരാര്‍ ഉണ്ടാക്കികഴി‍ഞ്ഞു. ഫാഷന്‍ വിപണിയുമായുള്ള തങ്ങളുടെ ബന്ധം പുതിയതല്ലെന്നാണ് മേഴ്സിഡസിന്റെ വാദം. ഇന്ത്യയില്‍ അതിന് പുതിയ മുഖം ഉണ്ടായി എന്ന് മാത്രമേ ഉള്ളു.

മേഴ്സിഡസിന്റെ പുതിയ സ്പോര്‍ട്ട്സ് കാറായ എസ്‍എല്‍എസ് എഎംജി ഡ്രൈവ് ചെയ്യുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് വേദ്യമാക്കാനായി കഴിഞ്ഞ മാസം കമ്പനി ഒരു 3ഡി സിമുലേറ്ററും എസ്എല്‍എസ് എഎംജി പ്ലെ സ്റ്റേഷനും ഷൊറൂമുകളില്‍ തയാറാക്കിയിരുന്നു.

രണ്ട് കോടി വിലയുള്ള ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത് ജൂലൈയിലാണ്. ഇതിനകം കമ്പനിയ്ക്ക് പത്ത് കാറുകള്‍ക്കുള്ള ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു.

കൂടുതല്‍... #കാര്‍ #വിപണി #car #fashion #market
Story first published: Monday, September 13, 2010, 17:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark