മാരുതി 800ന്റെ കയറ്റുമതിയില്‍ വര്‍ദ്ധനവ്

Posted By: Staff
To Follow DriveSpark On Facebook, Click The Like Button
Maruti 800
ചെറുകാര്‍ വിപണിയിലേക്ക് പുത്തന്‍ മോഡലുകളുമായി മാരുതി സുസുക്കിയും മറ്റു വമ്പന്‍ കാര്‍ കമ്പനികളും എത്തിയതോടെ ഒരു കാലത്ത് ഇന്ത്യ നിരത്തുകള്‍ അടക്കിവാണിരുന്ന മാരുതി 800ന് പലരും ചരമക്കുറിപ്പെഴുതിയിരുന്നു. എന്നാല്‍ ഇന്ത്യക്കാരെ കാറോടിയ്ക്കാന്‍ പഠിപ്പിച്ച മാരുതി 800ന്റെ കഥ ഉടനെയൊന്നും കഴിയില്ലെന്നാണ് പുതിയ സൂചനകള്‍.

രാജ്യത്തെ ആദ്യത്തെ ഇക്കോണമി കാര്‍ വിദേശവിപണിയില്‍ പ്രിയമേറുകയാണത്രേ. കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം 4,435 യൂണിറ്റുകളാണ് മാരുതി സുസുക്കി കയറ്റുമതി ചെയ്തത്, കഴിഞ്ഞ വര്‍ഷം ഇതേ സമയം 2316 കാറുകളാണ് കളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നു പോയത്. ഏതാണ്ട് രണ്ടിരിട്ടയായി മാരുതി 800ന്റെ വില്‍പന കൂടിയെന്ന് ചുരുക്കം.

അതേ സമയം 2009 ആഗസ്റ്റില്‍ 10505 കാറുകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റുപോയതെങ്കില്‍ ഒരു കൊല്ലം പിന്നിടുമ്പോഴത് 12649 യൂണിറ്റുകളാണ്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് ആണ് ഈ കണക്കുകള്‍ ശേഖരിച്ചിരിയ്ക്കുന്നത്.

ബേസ് മോഡലായ ആള്‍ട്ടോ വിപണി പിടിച്ചതോടെ മാരുതി 800ന്റെ എഞ്ചിന്‍ ബിഎസ് നാല് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം മാരുതി ഉപേക്ഷിച്ചിരുന്നു. 2010 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ മെട്രോകളുള്‍പ്പെട 13 വന്‍ നഗരങ്ങളില്‍ ഈ കാറിന്റെ വില്‍പനയും കമ്പനി അവസാനിപ്പിച്ചു. ഇതോടെ മാരുതി 800ന്റെ കഥ കഴിഞ്ഞുവെന്ന് പലരും കരുതി. എന്നാല്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് മാരുതി 800ന്റെ കയറ്റുമതിയില്‍ ഉയരുകയായിരുന്നു.

മറ്റു മോഡലുകളുമായി താരമത്യപ്പെടുത്തുമ്പോള്‍ വലിയൊരു വര്‍ദ്ധനവല്ല ഇതല്ലെങ്കിലും കാര്‍ വിറ്റുപോകുന്നുണ്ടെങ്കില്‍ മാരുതി 800ന്റെ നിര്‍മാണം തുടരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

1983ല്‍ 48000 രൂപയ്ക്കാണ് ഇന്ത്യക്കാരെ വിസ്മയിപ്പിച്ച ഈ കൊച്ചുകാര്‍ നിരത്തിലെത്തിയത്. 26 വര്‍ഷം പിന്നിടുമ്പോള്‍ 28 ലക്ഷം കാറുകളാണ് കമ്പനി പുറത്തിറക്കികഴിഞ്ഞു. ഇതില്‍ 25 ലക്ഷവും ഇന്ത്യന്‍ റോഡുകള്‍ക്ക് വേണ്ടിയായിരുന്നു.

Story first published: Monday, September 20, 2010, 14:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark