ജനറല്‍ മോട്ടോഴ്സ് എല്‍സിവി രംഗത്തേയ്ക്ക്

Posted By:

ദില്ലി: ജനറല്‍ മോട്ടോഴ്സ് എല്‍സിവി (ചെറു വ്യാവസായിക വാഹനങ്ങള്‍) ഉണ്ടാക്കാന്‍ ഒരുങ്ങുന്നു. 2012-‍ാടെ ഇത്തരം വാഹനങ്ങള്‍ ജി എം റോഡിലിറക്കും.

ഈ രംഗത്തേയ്ക്ക് പ്രവേശിയ്ക്കാന്‍ ജിഎം ചൈനയിലെ ഷാങ്ഹായ് ഓട്ടോമോട്ടീവി ഇന്‍ഡസ്ട്രി കോര്‍പ്പറേഷനുമായുള്ള സഹകരണം ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ എല്‍സിവി ഉപയോഗം വന്‍ തോതില്‍ കൂടുകയാണ്. അതിനെ കണ്ടില്ലെന്ന് വയ്ക്കാന്‍ കഴിയില്ല. ഈ വിപണിയുടെ കാര്യമായ ഓഹരി തങ്ങള്‍ക്കും കിട്ടുമെന്നാണ് ജിഎമ്മിന്റെ ആത്മവിശ്വാസം. ഹാലോല്‍ പ്ലാന്റായിരിയ്ക്കും എല്‍സിവി ഉല്പാദനത്തിനായി ഉപയോഗിയ്ക്കുക. ഈ പ്ലാന്റ് 250 കോടി രൂപ മുടക്കി വികസിപ്പിയ്ക്കും. പ്രതിവര്‍ഷം ഒരുലക്ഷം വാഹനങ്ങള്‍ നിര്‍മ്മിയ്ക്കാവുന്നതായിരിയ്ക്കും ഈ പ്ലാന്റ്. ജി എമ്മിന്റെ ഇന്ത്യ പ്രസി‍ണ്ട് കാള്‍ സ്ലിം ആണ് ഇത് വ്യക്തമാക്കിയത്.

ചരക്ക് കൊണ്ടുപോകാവുന്ന എല്‍സി വി വാഹനങ്ങള്‍ മാത്രല്ല യാത്രാ വാഹനങ്ങളും ഉണ്ടാക്കാന്‍ പദ്ധതിയുണ്ട്. അഞ്ചുമുതല്‍ 10 വരെ യാത്രക്കാര്‍ക്ക് കയറാവുന്ന ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കാനാണ് പദ്ധതി. ഒന്നര ലിറ്ററിന് താഴെയായിരിയ്ക്കും ഇതിന്റെ എഞ്ചിന്റെ ശക്തി. ടാറ്റ മോട്ടോഴ്സിന്റെ ഏയ്സ് ആയിരിയ്ക്കും ജിഎമ്മിന്റെ പ്രധാന എതിരാളി. ഇതിനായി പ്രത്യേകം വിപണന സംവിധാനം ഉണ്ടാക്കാനാണ് ജിഎം ഉദ്ദേശിയ്ക്കുന്നത്.

Story first published: Monday, October 11, 2010, 16:21 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark