ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാര്‍ -16കോടി

Bugatti Veyron Car
ഫോക്സ് വാഗണ്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബുഗറ്റി മോട്ടോഴ്സിന്റെ ബുഗെറ്റി വെയ്റോണ്‍ കാര്‍ ഇന്ത്യയിലെത്തി. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറായിരിയ്ക്കും ഇത്. 16 കോടി രൂപ മുതലാണ് കാറിന്റെ വില തുടങ്ങുന്നത്. സ്പോര്‍ട്ട്സ് കാര്‍ ഇനത്തില്‍ പെട്ട 'വെയ്റോണ്‍ 16.4 സ്പോര്‍ട്ട്' ആണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

മികച്ച സുരക്ഷാ സൗകര്യങ്ങളും ആടംബര സൗകര്യങ്ങളും ഉള്ളതാണ് ഈ കാര്‍. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിയ്ക്കൂറില്‍ 407 കിലോമീറ്ററാണ്. 360 കിലോമീറ്റര്‍ വരെ അനായാസമായി ഓടാനാവും. പക്ഷേ നിവര്‍ന്ന് നീണ്ട റോഡ് വേണം എന്ന് മാത്രം.

ഇന്ത്യ വികസിയ്ക്കുന്ന വിപണിയാണ്. അതിനെ കണ്ടില്ലെന്ന് വയ്ക്കാനാവില്ല. അതാണ് ഈ വാഹനം ഇവിടെ ഇറക്കാന്‍ കാര്യമെനന് ബുഗട്ടി ഓട്ടോമൊബൈല്‍സ് എസ്എഎസ് മേധാവി ജൂലിയസ് കൃത പറഞ്ഞു. എക്സ്ക്ലൂസീവ് മോട്ടോഴ്സ് ആയിരിയ്ക്കും ഇന്ത്യയില്‍ ഈ കാര്‍ വിപണനം ചെയ്യുക. ബെന്റ്ലെ, ലംബോര്‍ഗീനി എന്നീ കാറുകളും ഇന്ത്യയില്‍ വില്‍ക്കുന്നത് ഈ കമ്പനി തന്നെയാണ്.

ഈ വര്‍ഷം ആഗോള തലത്തില്‍ 80-‍ാളം കാറുകള്‍ വില്‍ക്കാനാണ് കമ്പനി ഉദ്ദേശിയ്ക്കുന്നത്. മറുനട്ടില്‍ വസിയ്ക്കുന്ന നാലോളം ഇന്ത്യാക്കാരും ഈ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബുഗറ്റിയുടെ വക്താക്കള്‍ പറഞ്ഞു.

കരാര്‍ നല്‍കിയാല്‍ കാര്‍ ഉണ്ടാക്കി നല്‍കുയാണ് ബുഗറ്റിയുടെ രീതി. അതുകൊണ്ട് രജിസ്റ്റര്‍ ചെയ്താല്‍ എട്ട് മാസത്തോളം എടുക്കും പുതിയ കാര്‍ കിട്ടാന്‍. വിദേശ നാണ്യ വിനിമയ നിരക്ക് അനുസരിച്ച് കാറിന്റെ വിലയിലും വ്യത്യാസം ഉണ്ടായേയ്ക്കും. കാറിനുള്ളില്‍ ഏറെ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ വിലയും കൂടും.

ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍, മെഗ്നീഷ്യം തുടങ്ങിയവയാണ് കാറിന്റെ പല ഭാഗങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. 16 സിലിണ്ടറുള്ള എട്ട് ലിറ്റര്‍ എഞ്ചിനാണ് ഇതിന് ഉപയോഗിയ്ക്കുന്നത്. ഫ്രാന്‍സിലെ മോള്‍ഷേം എന്ന നഗരത്തിലെ പ്ലാന്റിലാണ് കാര്‍ ഉണ്ടാക്കുന്നത്.

കൂടുതല്‍... #കാര്‍ #വില #car #price
Story first published: Friday, October 29, 2010, 16:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark