നാനോ വില്‍പന കുത്തനെ ഇടിഞ്ഞു

കഴിഞ്ഞ മാസം രാജ്യമൊട്ടാകെ വെറും 509 നാനോ കാറുകള്‍ മാത്രമാണ് കമ്പനിയ്ക്ക് വില്‍ക്കാനായത്. ഒക്ടോബറില്‍ 3000 കാറുകള്‍ വിറ്റുപോയിരുന്നിടത്തു നിന്നാണ് ഈ വന്‍ വീഴ്ച. വില്‍പനയിലുണ്ടായ ഈ മാന്ദ്യത്തിന് കാരണമെന്തെന്ന് മനസ്സിലക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചിട്ടില്ല. നാനോ മികച്ച കാറാണെന്നും അതില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ടാറ്റ വക്താവ് അറിയിച്ചു.
എന്തെല്ലാം തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് വില്‍പന കൂട്ടാമെന്നാണ് ടാറ്റ ഇപ്പോള്‍ ആലോചിയ്ക്കുന്നത്. നാനോ കാര്‍ വില്‍ക്കുന്ന വിതരണക്കാര്‍ക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങള്‍ ടാറ്റ പ്രഖ്യാപിച്ചിട്ടുള്ളതായും അറിയുന്നു.
നിലവില്‍, വിവിധ പ്ലാന്റുകളിലായി ഒരു ദിവസം 50 നാനോ കാറുകളാണ് ടാറ്റാ നിര്‍മിക്കുന്നത്. ഇത് 150 ആയി ഉയര്‍ത്താന്‍ ടാറ്റ തയ്യാറെടുക്കവെയാണ് നാനോയ്ക്ക് ആവശ്യക്കാരില്ലായി മാറിയിരിക്കുന്നത്.
അതേ സമയം ഇന്ത്യന്‍ കാര്‍ വിപണയില്‍ മാന്ദ്യമൊന്നും നേരിട്ടിട്ടില്ല. ടയോട്ട എത്തിയോസിന് ലഭിച്ച വന്‍ വരവേല്‍പ് തന്നെയാണ് ഇത് തെളിയിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 7000 എത്തിയോസിനാണ് ബുക്കിങ് ലഭിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications








