ടാറ്റ പുതിയ മൂന്ന് ട്രക്കുകള്‍ ഇറക്കുന്നു

ഇന്ത്യയിലെ ട്രക്ക് വിപണിയുടെ 70 ശതമാനവും ടാറ്റയ്ക്ക് സ്വന്തമാണ്. ജെംഷഡ്പൂരിലെ ഫാക്ടറിയിലായിരിയ്ക്കും ഈ ട്രക്കുകള്‍ നിര്‍മ്മിയ്ക്കുക. വര്‍ഷത്തില്‍ 5,00,000 ട്രക്കുകള്‍ ഇവിടെ നിര്‍മിയ്ക്കാനാവും. ഖനന വ്യവസായത്തിനും യോജിച്ചതായിരിയ്ക്കും ഈ ട്രക്കുകള്‍. ദിവസം 800 കിലോമീറ്റര്‍ ഓടിയ്ക്കാന്‍ സാധിയ്ക്കുന്നവയായിരിയ്ക്കും പുതിയ ട്രക്കുകള്‍. പഴയ വിഭാഗത്തിലുള്ള ട്രക്കുകള്‍ ദിവസം 450 കിലോമീറ്റര്‍ ഓടിയ്ക്കാനേ കഴിയൂ.
ടാറ്റ ദേവു, സൗത്ത് ആഫ്രിക്കയിലെ ടാറ്റ കമ്പനി എന്നിവയാണ് ഈ പുതിയ ട്രക്കുകള്‍ക്ക് രൂപം നല്‍കിയത്.


Click it and Unblock the Notifications








