വരാനിരിക്കുന്നത് സിഎന്‍ജി കാറുകളുടെ കാലം

Posted By:
പെട്രോളിനൊപ്പം സിഎന്‍ജി-എല്‍പിജി സംവിധാനങ്ങളുള്ള കാറുകളുടെ വില്‍പന വരുംമാസങ്ങളില്‍ കുതിച്ചുകയറുമെന്ന് വാഹനവിപണിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍.

പെട്രോള്‍-ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധ കംപ്രസഡ് നാച്ചുറല്‍ ഗ്യാസ്(സിഎന്‍ജി), ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്(സിഎന്‍ജി) തുടങ്ങിയവ ഇന്ധനമാക്കിയ കാറുകളുടെ ഡിമാന്റ് കൂട്ടുമെന്നാണ് കാര്‍ കന്പനികളുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ കാര്‍ കമ്പനികളെല്ലാം തങ്ങളുടെ വിവിധ മോഡലുകളില്‍ സിഎന്‍ജി-എല്‍പിജിയും ഘടിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ അഞ്ച് മോഡലുകളില്‍ പെട്രോളിനൊപ്പം ഗ്യാസും ഇന്ധനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വന്‍ വില്‍പനയുള്ള ആള്‍ട്ടോയും വാഗണ്‍ ആറും ഇതില്‍ ഉള്‍പ്പെടും. ഹ്യുണ്ടായി, ജനറല്‍ മോട്ടോഴ്‌സ്, തുടങ്ങിയ കന്പനികളും ഇത്തരത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

സിഎന്‍ജി ഇന്ധനമാക്കുമ്പോള്‍ കിലോമീറ്ററിന് 1.31 രൂപ മാത്രമാണ് ചെലലവ്. അതേ സമയം എല്‍പിജിയില്‍ ഇത് കിലോമീറ്ററിന് 2.23 രൂപയാണ്. അതേ സമയം പെട്രോള്‍ കാറുകള്‍ കിലോമീറ്ററിന് 3.44 രൂപയും ഡീസല്‍ കാറുകള്‍ 2.35യും ചെലവുണ്ടാക്കുന്പോള്‍ ജനങ്ങള്‍ സ്വഭാവികമായും ഗ്യാസ് ഇന്ധനമാക്കിയുള്ള കാറുകളിലേക്ക് തിരിയുമെന്നാണ് വിപണി നിരീക്ഷിയ്ക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Story first published: Thursday, July 22, 2010, 13:58 [IST]
Please Wait while comments are loading...

Latest Photos