ഫോക്സ് വാഗണ്‍ വില്പനയില്‍ വന്‍ കയറ്റം

Posted By:
Volkswagen Vento
ഫോക്സ് വാഗണ്‍ കാറുകളുടെ വില്പനയില്‍ വന്‍ കയറ്റം. 2009ല്‍ വെറും 3039 കാറുകള്‍ വിറ്റ ഫോക്സ് വാഗണ്‍ 2010 ല്‍ 32627 കാറുകളാണ് വിറ്റത്.

ഫോക്സ് വാഗണിന്റെ പോളൊയും വെന്റൊയുമാണ് ഏറെയും വിറ്റത്. ഹാച്ച് ബാക്ക് കാറായ പോളോയുടെ വിപണിയിലെ എതിരാളികള്‍ മാരുതി സ്വിഫ്ട്, ഫോര്‍ഡ് ഫീഗോ, നിസാന്‍ മൈക്ര, ഷവര്‍ലെ ബീറ്റ്, ഫിയറ്റ് പുണ്ടൊ എന്നിവയാണ്. വെന്റൊയുടെ എതിരാളികള്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍, ടയോട്ട എറ്റിയോസ്, ഫോര്‍ഡ് ഫിയസ്റ്റ, ഫിയറ്റ് ലീനിയ എന്നീ സെഡാന്‍ കാറുകളാണ്.

വിപണിയിലെ വന്‍ താല്പര്യം കണക്കിലെടുത്ത് ഡിലര്‍മാരുടെ എണ്ണവും കമ്പനി കൂട്ടിയിട്ടുണ്ട്. നേരത്തെ 40 ഡീലര്‍മാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 70 ആക്കിയിട്ടുണ്ട്.

കമ്പനിയുടെ കാറുകളില്‍ ഉപയോക്താക്കള്‍ക്കുള്ള വിശ്വാസ്യതയാണ് ഇത് വ്യക്തമാക്കുന്നത്. ജര്‍മന്‍ കാര്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ വിശ്വാസമാണ് ഉള്ളത്.

Story first published: Tuesday, January 4, 2011, 14:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark