ടാറ്റയുടെ മള്‍ട്ടി പര്‍പ്പസ് 'വെഞ്ചര്‍' ഇതാ

ആഡംബര സൗകര്യങ്ങളും ഒപ്പം സുരക്ഷയും കരുതിയാണ് ഈ വാഹനം ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സിന്റെ മാര്‍ക്കറ്റിംഗ് സേല്‍സ് മേധാവി എസ്. സക്സേന വ്യക്തമാക്കി. വാഗണ്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ലഭ്യമാവുന്ന വാഹനങ്ങളില്‍ ഏറ്റവും മികച്ച സുരക്ഷാ സംവിധാനം ഉള്ളത് വെഞ്ച്വറിലാണ്. സ്റ്റീയറിംഗ് കൊളാപ്സ് ചെയ്യാവുന്നതാണ്.
പവര്‍ സ്റ്റീയറിംഗും പവര്‍ ജനാലകളും ഈ വാഹനത്തിലുണ്ട്. അഞ്ച്, ഏഴ്, എട്ട് സീറ്റുകളുള്ള തരത്തില്‍ വിവിധ മോഡലുകള്‍ ഇറക്കുന്നുണ്ട്. മുന്നിലേയ്ക്ക് നോക്കി ഇരിയ്ക്കാവുന്ന മൂന്ന് നിര സീറ്റുകളാണ് വാഹനത്തില്‍ ഉള്ളത്. കീ ഇല്ലാതെ തുറക്കാവുന്ന സംവിധാനം, റിവേഴ്സ് പാര്‍ക്കിംഗ് സംവിധാനം, എഞ്ചിന്‍ ഇമ്മൊബലൈസര്‍, റിയര്‍ വൈപ്പറുകള്‍ ഇവയൊക്കെ ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. അഞ്ച് നിറങ്ങളില്‍ വെഞ്ച്വര്‍ ലഭ്യമാണ്.
ഡീസലില്‍ ഓടുന്ന വെഞ്ച്വര്‍ ലിറ്ററിന് 15.42 കിലോമീറ്റര്‍ മൈലേജ് തരും. 1.4 ലിറ്റര്‍ ടര്‍ബൊ ഡീസല്‍ എഞ്ചിനാണ് ഇതിലുള്ളത്. രണ്ട് വര്‍ഷത്തേയ്ക്കാണ് വാഹനത്തിന്റെ വാറണ്ടി.


Click it and Unblock the Notifications








