ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റത് ആള്‍ട്ടൊ

Maruti Alto K10
2010 ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ കാറെന്ന ബഹുമതി മാരുതി ആള്‍ട്ടൊയ്ക്ക്. ജര്‍മനിയിലും ബ്രസീലിലും ഏറെ കാര്‍ വിറ്റിരുന്ന ഫോക്സ് വാഗണിന്റെ ഖ്യാതിയും ആള്‍ട്ടൊ തെറിപ്പിച്ചു.

ജര്‍മനിയില്‍ ഫോക്സ് വാഗണ്‍ ഗോള്‍ഫും, ബ്രസീലില്‍ ഫോക്സ് വാഗണ്‍ ഗോളും ആയിരുന്നു ഏറ്റുവും കൂടുതല്‍ വിറ്റിരുന്നത്. ഒരു ഇന്ത്യന്‍ കാര്‍ ലോക വില്പനയില്‍ മുന്നിലെത്തുന്നത് അത് ആദ്യമാണ്.

കെ 10 എന്ന മികച്ച എഞ്ചിന്‍ വച്ച് ആള്‍ട്ടൊയെ നവീകരിച്ചത് വന്‍ നേട്ടം ഉണ്ടാക്കി. കൂടുതല്‍ ശക്തിയുള്ള എഞ്ചിനാണ് കെ 10. മൂന്ന് ലക്ഷത്തിലേറെ ആള്‍ട്ടൊകളാണ് മാരുതി 2010 യില്‍ വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണിത്. 2011 ല്‍ ഇത് നാല് ലക്ഷമാക്കി കൂട്ടാനാവുമെന്നാണ് കമ്പനി കരുതുന്നത്. എങ്കില്‍ 2011 ലും ആള്‍ട്ടോയ്ക്ക് ഈ ഖ്യാതി നിലനിറുത്താനാവുമെന്നാണ് കരുതുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ അഞ്ചുകാറുകളാണ് പട്ടികയാണ് ചുവടെ. അഞ്ചാം സ്ഥാനം നേടിയത് ജപ്പാനില്‍ വിറ്റ സുസുക്കി വാഗണ്‍ ആര്‍ ആണ്.

മാരുതി സുസുക്കി ഓള്‍ട്ടൊ - ഇന്ത്യ
ഫോക്സ് വാഗണ്‍ ഗോള്‍ - ബ്രസീല്‍
ഫോക്സ് വാഗണ്‍ ഗോള്‍ഫ് - ജര്‍മനി
ഫിയറ്റ് യൂനൊ - ബ്രസീല്‍
സുസുക്കി വാഗണ്‍ ആര്‍ - ജപ്പാന്‍

Most Read Articles

Malayalam
English summary
Maruti Suzuki Alto has taken the honours of being the world’s largest selling car for the year 2010. The numbers lapped by India’s darling car is testimony to the incredible growth that the Indian car market has witnessed in the past few years. The Alto pipped the VW Golf in Germnay and VW Gol in Brazil to bring home the top honours. This is the first time in the history that an Indian car has become the top volumes grosser in the world.
Story first published: Wednesday, January 12, 2011, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X