ഓഡി പുതിയ ആഡംബര കാറുകള്‍ ഇന്ത്യയിലിറക്കുന്നു

ചെന്നൈ: ഇന്ത്യയിലെ കുതിയ്ക്കുന്ന കാര്‍ വിപണിയില്‍ അതീവ സന്തുഷ്ടരാണ് എല്ലാ കാര്‍ ഉല്പാദകരും. പ്രത്യേകിച്ചും വിദേശ കാര്‍ നിര്‍മാതാക്കള്‍ സന്തോഷത്തിലാണ്. പുതിയ ആടംബര കാറുകള്‍ പോലും ചൂടപ്പം പോലെ ഇന്ത്യയില്‍ വിറ്റു പോവുകയാണ്.

ഇതാണ് ജര്‍മന്‍ കാര്‍ നിര്‍മാതാവായ ഓഡിയെ പുതിയ ആടംബര കാറുകളുടെ ഒരു നിര തന്നെ ഇന്ത്യയില്‍ ഇറക്കാന്‍ പ്രേരിപ്പിച്ചത്. ോഡിയുടെ എ 6, എ7, എ8 എന്നീ കാറുകളാണ് ഇന്ത്യന്‍ നിരത്തില്‍ എത്താന്‍ പോവുന്നത്. എ 8 ഫെബ്രുവരിയില്‍ ഇന്ത്യന്‍ റോഡിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓഡി എ 6 ജൂണിലും എ7 ഓക്ടോബറോടെയും ഇന്ത്യന്‍ റോ‍ിലെത്തും. കമ്പനിയുടെ ഇന്ത്യാ വിഭാഗം തലവനായ മൈക്കേലാണ് ഇത് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ വില്‍ക്കുന്ന ആടംബര കാറുകളുടെ 20 ശതമാനവും ഓഡിയാണ്. ഇത് 30 ശതമാനമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2011 അവസാനത്തോടെ ഇത് സാദ്ധ്യമാവുമെന്നാണ് കമ്പനി കരുതുന്നത്. 2009 ല്‍ 1658 ഓഡി കാറുകളാണ് ഇന്ത്യയില്‍ വിറ്റത് ഇത് 2010 ആയപ്പോള്‍ 3003 ആയി. 2011 ല്ഡ 4500 കാറുകള്‍ വില്കുകയാണ് ലക്ഷ്യം.

Most Read Articles

Malayalam
English summary
Buoyed by growing luxury car market , German luxury car maker , Audi has lined up three new launches for the Indian market this year. "We will be adding three more cars to our basket in India in 2011. The Audi A8 model will hit roads beginning February, Audi A7 will be made available by June while Audi A6 can be seen on India roads in the fourth quarter of this year," Michael Perschke, head of Audi India said after unveiling Audi R8 5.2 FSI at the company's showroom here in Chennai.
Story first published: Wednesday, January 19, 2011, 8:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X