ആള്‍ട്ടൊയ്ക്ക് പ്രതിയോഗിയുമായി ജിഎം

ദില്ലി: ജനറല്‍ മോട്ടോഴ്സ് ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് ചെറിയ കാര്‍ ഇറക്കാന്‍ പദ്ധതി ഇടുന്നു. ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് പുതിയ കാര്‍ ഇറക്കുന്നത്.

മാരുതി സുസുക്കിയുടെ ആള്‍ട്ടൊ കാറിനായിരിയ്ക്കും ജിഎമ്മിന്റെ പുതിയ കാര്‍ കൊണ്ട് വിപണിയില്‍ സമ്മര്‍ദ്ദം ഉണ്ടാവുക. പ്രതിമാസം മാരുതി ആള്‍ട്ടൊ 30,000 കാറാണ് വില്‍ക്കുന്നത്. ജിഎമ്മിന്റെ അന്തര്‍ദേശീയ ഓപ്പറേഷന്‍സ് പ്രസിഡണ്ട് ടിം ലീ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വികസിയ്ക്കുന്ന ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സ്വാധീനം കൂട്ടാനുള്ള ശ്രമത്തിലാണ് ജിഎം. ആള്‍ട്ടൊയ്ക്ക് സമാനമായ ഒരു കാര്‍ ജിഎമ്മിന് ഇല്ലെന്ന കണ്ടെത്തലാണ് പുതിയ തീരുമാനത്തിന് കാരണം.

സ്പാര്‍ക്കിനേക്കാളും കുറഞ്ഞ വിലയ്ക്കായിരിയ്ക്കും ചെറിയ കാര്‍ വിപണിയില്‍ എത്തിയ്ക്കുക. ജി എമ്മിന്റെ ഇപ്പോഴുള്ള ഏറ്റവും ചെറിയ കാര്‍ സ്പാര്‍ക്ക് ആണ്. ചെറിയ കാര്‍ വിപണിയിലെത്തിയ്ക്കാന്‍ പദ്ധതിയിടുന്ന ഹോണ്ട, ഹുണ്ടായ്, ടാറ്റ തുടങ്ങിയ കമ്പനികളുടെ നിരയിലേയ്ക്ക് എത്താനാണ് ജിഎം ഇപ്പോള്‍ ശ്രമിയ്ക്കുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെങ്കിലും ജിഎമ്മിന് കാര്യമായ വിപണി പിടിച്ചടക്കാന്‍ കഴി‍ഞ്ഞിട്ടില്ല. ഇപ്പോള്‍ കാര്‍ വിപണിയുടെ 4.6 ശതമാനം മാത്രമാണ് ജിഎമ്മിന് ഉള്ളത്.

Most Read Articles

Malayalam
English summary
General Motors, in partnership with its Chinese partner Shanghai Automotive Industry Corporation (SAIC), is gearing up for the “big fight” in India as it is looking at launching a rival to the Maruti Alto, India’s largest-selling car that has average monthly volumes of around 30,000 units. GM international operations president Tim Lee said the company was considering a variety of new products for the Indian market, which could include a rival to the Alto. “We are looking at every opportunity. While we are looking at every segment of the market, we understand that we do not have a product in the (Maruti) Alto range. The Alto is a credible product and we could be looking at that segment,” Lee told.
Story first published: Tuesday, February 1, 2011, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X