മാരുതി കിസാഷി സെഡാന്‍ പുറത്തിറക്കി

Maruti Kizashi
ദില്ലി: മാരുതി സുസുക്കി ആഡംബര കാറായ കിസാഷി വിപണിയിലിറക്കി. 16.5 ലക്ഷം രൂപ മുതല്‍ 17.5 രൂപ വരെയാണ് ഇതന് വില.

2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് ആദ്യം ഉദ്ദേശിയ്ക്കുന്നത്. ഇതോടെ ചെറുകാറുകളുടെ ഉല്പാദകരാണ് എന്ന പേര് തിരുത്തി കുറിയ്ക്കാനുള്ള ശ്രമത്തിലാണ് മാരുതി.

ആഡംബര സൗകര്യങ്ങളുള്ള സെഡാന്‍ കാറാണ് കിസാഷി. മാനുവല്‍ ട്രാന്‍സ്മിഷന്‍ കിസാഷിയ്ക്കാണ് 16.5 ലക്ഷം രൂപ വില. ഓട്ടോമാറ്റിക് ഗീയര്‍ സംവിധാനമുള്ള കാര്‍ 17.5 ലക്ഷം രൂപവിലയാവും.

നേരത്തെ മാരുതി ഓട്ടോമാറ്റിക് ഗീയര്‍ സംവിധാനമുള്ള എസ്റ്റീം കാര്‍ വിപണിയില്‍ ഇറക്കിയിരുന്നു. എന്നാല്‍ വൈകാതെ ഇതിന്റെ ഉല്പാദനം മാരുതി നിറുത്തി. എ4 സെഗ്മെന്റിലുള്ള ഈ കാറില്‍ എ5 സെഗ്മെന്റ് കാറിലെ സൗകര്യങ്ങളാണ് ഉള്ളതെന്ന് മാരുതിയുടെ മാനേജിംഗ് ഡയറക്ടര്‍ മായങ്ക് പരീഖ് പറഞ്ഞു.

ലിറ്ററിന് 12.53 കിലോമീറ്ററായിരിയ്ക്കും ഇന്ധന ക്ഷമത. കാറിന്റെ ബുക്കിംഗ് തുടങ്ങഇകഴിഞ്ഞു. മാര്‍ച്ച് മുതല്‍ വിതരണം തുടങ്ങും. ഫോക്സ് വാഗണ്‍ ജെറ്റ, ഹോണ്ട അക്കോഡ്, സ്കോഡ ലോറ തുടങ്ങിയ കാറുകളോടൊപ്പമായിരിയ്ക്കും കിസാഷി വിപണിയില്‍ മത്സരിയ്ക്കുക.

സ്വിഫ്റ്റ്, എസ് എക്സ് 4 എന്നിവയുടെ പുതിയ ഡീസല്‍ ഭേദങ്ങള്‍ ഇറക്കാന്‍ കമ്പനി പരിപാടി ഇടുകയാണെന്ന് പരീഖ് പറഞ്ഞു. എല്ലാ വര്‍ഷവും ഒരു പുതിയ കാറെങ്കിലും വിപണിയില്‍ ഇറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും പരീഖ് പറഞ്ഞു.

English summary
The country's largest car maker Maruti Suzuki India today launched its luxury sedan Kizashi, with an introductory price of upto Rs 17.5 lakh. The car, powered by a 2.4 litre petrol engine, will be imported from parent Suzuki's Japan facility. The car would be available in two variants, manual transmission priced at Rs 16.5 lakh and automatic transmission at Rs 17.5 lakh.
Story first published: Wednesday, February 2, 2011, 14:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark