അഞ്ച് കോടിയുടെ ബെന്‍സ് ഇന്ത്യയില്‍

Mercedes benz
ദില്ലി: മേഴ്സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ആഡംബര കാറായ മേബാക്ക് ഇന്ത്യയില്‍ റീ ലോഞ്ച് ചെയ്തു. 275 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ്ക്കാവുന്ന ഈ കാറിന്റെ വില 5.1 കോടി രൂപയാണ് (11 ലക്ഷം ഡോളര്‍).

ഈ സൂപ്പര്‍ ആഡംബര കാര്‍ വാങ്ങാന്‍ കഴിവുള്ളവര്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഇന്ത്യയിലെ സമ്പന്നരുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ജെറ്റ് വിമാനം സ്വന്തമായി വാങ്ങാന്‍ കഴിയുന്നവരെയാണ് ബെന്‍സ് കമ്പനി ഉന്നം വയ്ക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ ഹോനെഗ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുതുതായി 17 ശത കോടീശ്വരന്മാര്‍ കൂടി ഉണ്ടായി. ഇതോടെ ഫോര്‍ബ്സ് മാസികയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ എണ്ണം 69 ആയി. ഇത്തരത്തില്‍ വളര്‍ച്ച ഉണ്ടാവുന്ന ഒരു വിപണി ജര്‍മന്‍ കമ്പനി ആയ ബെന്‍സിന് അവഗണിയ്ക്കാനാവില്ല. പീറ്റര്‍ പറയുന്നു.

ലോകത്ത് എമ്പാടുമായി കഴിഞ്ഞ വര്‍ഷം ബെന്‍സ് വിറ്റത് 200 മേബാക്കുകളാണ്. ഉപയോക്താവിന്റെ നിര്‍ദ്ദേശം അനുസരിച്ച് രണ്ട് മേബാക്കുകളും ഉണ്ടാക്കി. ഇന്ത്യയില്‍ ഇത്ര മേബാക്കുകള്‍ വില്‍ക്കാമെന്ന് കണക്കുമായല്ല ബെന്‍സ് ഈ കാര്‍ ഇന്ത്യയില്‍ ഇറക്കുന്നത്. ചൈനയില്‍ ഒരു വര്‍ഷം ബെന്‍സ് വില്‍ക്കുന്നത് 20 മേബാക്കുകളാണ്. അതിന് സമാനമായ ഒരു വില്പന ഇന്ത്യയിലും പ്രതീക്ഷിയ്ക്കുന്നെന്ന് സാരം.

നേരത്തെ മേഴ്സിഡസ് 2004 ല്‍ മേബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. ബിഎംഡബ്ലിയു, റോള്‍സ് റോയ്സ്, ഫോക്സ് വാഗണ്‍, എജി ബെന്റ്ലെ എന്നീ കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. അത്തരം ഒരു വിപണിയില്‍ നിന്ന് മേഴ്സി‍ഡസിന് വിട്ട് നില്‍ക്കാനാവില്ല.

Story first published: Thursday, February 3, 2011, 14:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark