2020 ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ചെറുവാഹന വിപണി

Posted By:
traffic
2020-ാമാണ്ടോടെ ഇന്ത്യ കാറുകളുടെയും ചെറുവാഹനങ്ങളുടെയും ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായിത്തീരുമെന്ന് പഠനം. നിലവിലുള്ളതിന്റെ നാല് മടങ്ങ് വളര്‍ച്ചയാണ് ഈ മേഖലയില്‍ സംഭവിക്കാന്‍ പോകുന്നത്. ഗവേഷണസ്ഥാപനമായ ജെഡി പവര്‍ ആന്റ് അസോസിയേറ്റ്‌സിന്റേതാണ് ഈ അഭിപ്രായം.

2010-ല്‍ രാജ്യത്താകെയുള്ള ലൈറ്റ് വെഹിക്കിളുകളുടെ എണ്ണം 2.7 ദശലക്ഷമാണ്. ഇനിയൊരു പത്തു വര്‍ഷം പിന്നിടുമ്പോള്‍ ഇത് 11 ദശലക്ഷത്തില്‍ എത്തി നില്‍ക്കുമെന്നാണ് കണക്കു കൂട്ടുന്നത്. നിലവില്‍ ബ്രിട്ടന്‍, ഇറ്റലി എന്നീ രാഷ്ട്രങ്ങളെ മറികടന്ന് ആറാം സ്ഥാനമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ളത്.

ചെറുവാഹനങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റായി ചൈന മാറുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. 202-ഓടെ 35 ദശലക്ഷം ചെറുവാഹനങ്ങള്‍ ചൈനീസ് തെരുവുകളെ ഭരിക്കും. അമേരിക്കയായിരിക്കും പിന്നാലെയെത്തുക. അമേരിക്കയിലെ ചെറുവാഹന സാന്നിധ്യം 17.4 ദശലക്ഷമായിരിക്കും.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ വളര്‍ച്ച പ്രാപിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ നിയന്ത്രിത വിപണിയുമാണ് ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 300 ദശലക്ഷം വരുന്ന ഇന്ത്യന്‍ ഇടത്തരക്കാരുടെ സാമ്പത്തിക വളര്‍ച്ചയും ഈ നേട്ടത്തിന് കാരണമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് കാര്‍ വിപണിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടായത്.

English summary
india is likely to become the world's third-biggest market for cars and light trucks by 2020 with a fourfold jump in sales of such vehicles
Story first published: Wednesday, June 15, 2011, 13:29 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark