ചെന്നൈയില്‍ ഫോര്‍ഡ് ഫിയസ്റ്റ ഉല്‍പാദനം തുടങ്ങി

Posted By:
To Follow DriveSpark On Facebook, Click The Like Button
ford fiesta
ചെന്നൈ: ഫോര്‍ഡ് ഫിയസ്റ്റയുടെ ഉല്‍പാദനം ചെന്നൈ പ്ലാന്റില്‍ തുടങ്ങി. കയറ്റുമതി ഉദ്ദേശിച്ചുള്ള മോഡലുകളുടെ ഉല്‍പാദനമാണ് തുടങ്ങിയിരിക്കുന്നത്. ചെന്നൈയിലെ മറൈമലൈ നഗറിലാണ് അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

ഫിയസ്റ്റ മോഡല്‍ ഉല്‍പാദിപ്പിക്കുന്ന ലോകത്തെമ്പാടുമുള്ള ആറ് പ്ലാന്റുകളില്‍ ഒന്നാണ് ചെന്നൈയിലേത്. ചൈന, ജര്‍മനി, സ്‌പെയിന്‍, മെക്‌സിക്കോ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് ഫോര്‍ഡിന്റെ മറ്റ് പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്.

ചെന്നൈ അസംബ്ലി ലൈനിലൂടെ ഫോര്‍ഡ് ഫിയസ്റ്റ നീങ്ങുന്നത് കാണാനുള്ള ത്രില്ലിലാണ് തങ്ങളെന്ന് കമ്പനി പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് പറഞ്ഞു. ഫോര്‍ഡിന്റെ കാര്‍ നിര്‍മാണ ഹബ്ബുകളില്‍ ഒന്ന് ഇന്ത്യയില്‍ വളര്‍ത്തുന്ന നിലയിലേക്ക് ഇന്ത്യന്‍ വിപണി വളര്‍ന്നു കഴിഞ്ഞതായി ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റ് മൈക്കേല്‍ ബോന്‍ഹെം പറഞ്ഞു. തമിഴ്‌നാട്ടിലെ യൂണിറ്റ് വളര്‍ത്തുന്നതിന് ഫോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈ പ്ലാന്റിലെ ഡീസല്‍ എന്‍ജിന്‍ ഉല്‍പാദനശേഷി ഉയര്‍ത്തുന്നതിനായി 72 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഈയടുത്ത് കമ്പനി പ്രഖ്യാപിച്ചിരുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഉല്‍പാദനം 30 ശതമാനം കണ്ട് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.1,5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍ ഡ്യൂറാടോര്‍ക്ക് ടിഡിസിഐ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ചെന്നൈ യൂണിറ്റില്‍ ഉല്‍പാദിപ്പിക്കുക

English summary
us auto maker ford motor company began production of its global ford fiesta at their manufacturing facility at maraimalai nagar chennai
Story first published: Friday, June 17, 2011, 11:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark