മൈക്ര ഉല്‍പാദനം ഒരു ലക്ഷം കവിഞ്ഞു

Posted By:
Micra
നിസ്സാനിന്റെ ചെന്നൈ പ്ലാന്റില്‍ നിന്ന് ഒരു ലക്ഷം മൈക്ര കാറുകള്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വിപണിയില്‍ വിജയം തരക്കേടില്ലാത്ത വിജയമായിരുന്നു ഈ സൂപ്പര്‍മിനി കാര്‍. 2010 ജൂലായിലാണ് മൈക്ര ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.

ഇന്ത്യയിലും വിദേശത്തും മൈക്രയ്ക്ക് വിപണിയുണ്ട്. ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ഇന്ത്യയില്‍ വിറ്റഴിച്ചതിനെക്കാള്‍ കയറ്റുമതിയാണ് നടന്നിട്ടുള്ളത്. 85,000 മൈക്രകള്‍ ഒരു വര്‍ഷത്തിനിടയില്‍ കയറ്റുമതി ചെയ്തു.

പുതിയൊരു സെഡാന്‍ കൂടി വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് നിസ്സാന്‍ എന്ന് വാര്‍ത്തകളുണ്ട്. നിസ്സാനിന്റെ വി-പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ കാറിന്റെ രൂപകല്‍പന. ഇന്ത്യന്‍ വിപണിയിലെ വില്‍പന ഇതുവഴി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മൈക്ര തന്നെയാണ് നിസ്സാന്‍ എന്ന ജപ്പാന്‍കാരന്റെ ഇന്ത്യയിലെ ആദ്യത്തെ സംരംഭം. നിസ്സാനിനും റിനോയ്ക്കും കൂടി ചെന്നൈയില്‍ ഒരു നിര്‍മാണ കേന്ദ്രം നിലവിലുണ്ട്. പ്ലാന്റിന്റെ ഉല്‍പാദനക്ഷമത വര്‍ഷത്തില്‍ നാല് ലക്ഷമാക്കാന്‍ പരിപാടിയുള്ളതായി കേള്‍ക്കുന്നുണ്ട്.

2013-ഓടെ ഇന്ത്യയില്‍ നിരവധി കാര്‍ ഷോറൂമുകള്‍ തുടങ്ങി വിപണിയില്‍ ശക്തമായ നിലപാടുറപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ കമ്പനി.

English summary
nissan motors yesterday reported that it had produced one lakh micras at its chennai plant. The nissan micra was launched in india in july 2010 and it has been a sales success
Story first published: Saturday, June 18, 2011, 17:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark