ഹോണ്ട സിറ്റിയുടെ പുത്തന്‍ മോഡല്‍ വരുന്നു

City new
ഹോണ്ട സിറ്റിയുടെ പുതുക്കിയ മോഡല്‍ അടുത്തു തന്നെ വിപണിയിലെത്തുമെന്ന് സൂചന. കഴിഞ്ഞ പത്തുവര്‍ഷമായി ബി സെഗ്മെന്‍റിലെ ചോദ്യം ചെയ്യപ്പെടാത്ത ഗദ്ദാഫിയാണ് ഹോണ്ട സിറ്റി സെഡാന്‍.

ഈയിടെയാണ് സിറ്റിക്ക് ചില പരുക്കുകള്‍ പറ്റിത്തുടങ്ങിയത്. പെട്രോള്‍ വില വര്‍ധിച്ചത് ബി സെഗ്മെന്‍റിലെ മറ്റ് സാന്നിധ്യങ്ങള്‍ക്ക് വിപണി സാധ്യത ഒരുക്കി. ഡീസല്‍ വേരിയന്‍റുകള്‍ ഇറക്കാതെ പ്രീമിയര്‍ കാറുകള്‍ക്കു പോലും രക്ഷയില്ലാത്ത കാലത്ത് ഹോണ്ട സിറ്റി എങ്ങനെ പിടിച്ചു നില്‍ക്കും? അങ്ങനെയാണ് കാറിന് വിലകുറയ്ക്കാമെന്ന ധാരണയില്‍ എത്തുന്നത്. 66,000 രൂപായാണ് ഒറ്റയടിക്ക് ഹോണ്ട കുറച്ചുകളഞ്ഞത്.

പുതുക്കിയ മോഡല്‍ എന്നാല്‍ ഇന്‍റീരിയറിലും എക്സിറ്റീരിയറിലും മാറ്റങ്ങള്‍ വരും എന്നത് മാത്രമല്ല പ്രത്യേകത. ഡീസല്‍ വേരിയന്‍റ് കൂടി രംഗത്തുവരും എന്നതാണ്.

ചില ഓട്ടോഷോകളില്‍ അടുത്ത തലമുറ സിറ്റിയുടെ സങ്കല്‍പരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷോകളിലെ സങ്കല്‍പങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാവാറില്ല. എങ്കിലും സിഡ്നിയില്‍ 2008-ലെ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിലെ വലിയ പങ്കും പുതുതലമുറ ഹോണ്ട സിറ്റി പേറും എന്നാണ് അറിയുന്നത്.

മുമ്പിലും പിന്നിലുമുള്ള ബമ്പറുകളില്‍ മാറ്റം വരും. പുതിയ അലോയ്കള്‍, ഗ്രില്ല്, മാറ്റം വരുത്തിയ ഹെഡ്-ടെയ്ല്‍ ലാമ്പുകള്‍, എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഹെഡ്|ലൈറ്റുകളുടെ രൂപകല്‍പനയില്‍ മാറ്റമുണ്ടാകുന്നതിനൊപ്പം റിയര്‍ ലാമ്പുകള്‍ക്ക് എല്‍ ഇ ഡി ട്രീറ്റ്മെന്‍റ് നല്‍കും.

പുതിയ ഇന്‍സ്ട്രുമെന്‍റല്‍ പാനല്‍, സി ഡി പ്ലേയര്‍ തുടങ്ങിയ മാറ്റങ്ങള്‍ അകത്തും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
honda has plans to launch the face-lifted version of honda city sedan in india
Story first published: Thursday, June 23, 2011, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X