ലോക്കൗട്ട് അവസാനിച്ചെന്ന് എം ആര്‍ എഫ്

Posted By:
To Follow DriveSpark On Facebook, Click The Like Button
mrf
എം ആര്‍ എഫിന്‍റെ കോട്ടയം വടതൂരിലെ പ്ലാന്‍റ് ലോക്കൗട്ട് അവസാനിച്ചതായി കമ്പനി അറിയിച്ചു. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കമ്പനി അടയ്ക്കുകയായിരുന്നു.

ലോക്കൗട്ടിനെ തുടര്‍ന്ന് ഓഹരിവിപണിയില്‍ എം ആര്‍ എഫിന്‍റെ ഓഹരികള്‍ 5 ശതമാനം കണ്ട് ഇടിഞ്ഞിരുന്നു.

ഒരു തൊഴിലാളിയുടെ അവധിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കമ്പനി ലോക്കൗട്ടില്‍ കലാശിച്ചത്. നാല് ദിവസത്തോളം അടഞ്ഞു കിടന്ന ശേഷമാണ് കമ്പനി അടച്ചിടുവാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്.

ഇന്ത്യയിലും വിദേശത്തുമായി വന്‍ വാണിജ്യശൃംഘലകളുള്ള സ്ഥാപനമാണ് എം ആര്‍ എഫ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും എം ആര്‍ എഫ് ശക്തമായ സാന്നിധ്യമാണ്.

English summary
tyremaker mrf said a lock-out at its plant of Kerala has been lifted effective friday morning
Story first published: Friday, June 24, 2011, 15:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark