റെനോയില്‍ നിന്ന് ഇന്ത്യ സ്പെഷ്യല്‍ ഹാച്ച്ബാക്ക്

Posted By:
To Follow DriveSpark On Facebook, Click The Like Button
renault
നാനോയെ വെല്ലുന്ന ചെറുകാര്‍ എന്ന പദ്ധതിയില്‍ നിന്ന് പിന്‍മാറിയെങ്കിലും ഇന്ത്യന്‍ ഇടത്തരക്കാരനു വേണ്ടി മാത്രം ഒരു വാഹനം എന്ന ആലോചന റെനോ കൈവിട്ടിട്ടില്ല. 2012 ഓട്ടോ എക്സ്പോയില്‍ ഒരു ബി പ്ലസ് ഹാച്ച്ബാക്ക് അവതരിപ്പിക്കുമെന്ന് കമ്പനിയുടെ പ്ലാനിംഗ് എക്സിക്യുട്ടീവ് ഫിലിപ്പവ് ക്ലിന്‍ അറിയിക്കുന്നു.

ഹാച്ച്ബാക്ക് കൂടാതെ വേറെയും ഒരുകൂട്ടം പദ്ധതികള്‍ 2012-നുള്ളില്‍ ആസൂത്രണം ചെയ്തിരുന്നു റെനോ. അഞ്ച് പുതിയ കാറുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കും. 2013-ഓടു കൂടി വില്‍പനയില്‍ കാര്യമായ പുരോഗതി കൈവരിക്കണമെന്നാണ് ആഗ്രഹം. 90,000ത്തിനും ലക്ഷത്തിനും ഇടയ്ക്കുള്ള വില്‍പന എന്നതാണ് ലക്ഷ്യം.

അഞ്ചെണ്ണത്തില്‍ രണ്ടെണ്ണം രണ്ടാഴ്ച മുമ്പ് റെനോ അവതരിപ്പിച്ചു കഴിഞ്ഞു. റെനോ ഫ്ലൂവന്‍സും കൊലിയോസ് എസ് യുവിയും. ഫ്ലുവന്‍സിന് 13 ലക്ഷം രൂപ പെട്രോള്‍ പതിപ്പിനും 14.47 ലക്ഷം ഡീസല്‍ പതിപ്പിനും വില വരും. കൊലിയോസിന്‍റെ വിലനിലവാരം 17-19 ലക്ഷം രൂപയാണ്.

അടുത്തതായി പുറത്തിറങ്ങാനുള്ളത് ഡസ്റ്റര്‍ എസ് യു വിയാണ്. ഇതിന് 10 ലക്ഷം രൂപ പരിസരങ്ങളില്‍ വില കാണും. മഹീന്ദ്രയുടെ സൈലോ, ടാറ്റ സഫാരി എന്നിവയോടാണ് ഡസ്റ്ററിന് വിപണിയില്‍ ഏല്‍ക്കാനുള്ളത്.

English summary
the french car manufacturer, renault will introduce their latest B+ hatchback at the 2012 auto expo.
Story first published: Saturday, June 25, 2011, 18:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark