300,000 യൂണിറ്റ് പ്ലാന്‍റുമായി പ്യോജോ

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യോജോ ചെന്നൈയില്‍ മൂന്നുലക്ഷം യൂണിറ്റിന്‍റെ പ്ലാന്‍റ് തുടങ്ങുന്നു. 4000 കോടി രൂപ നിക്ഷേപം ഉദ്ദേശിക്കുന്ന പദ്ധതിയുടെ രൂപരേഖ കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ജയലളിത, വ്യവസായ മന്ത്രി എസ് പി വേലുമണി എന്നിവരുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്യോജോയുടെ പുതിയ നീക്കം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യൂറോപ്പിലെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളാണ് പാരീസ് ആസ്ഥാനമായുള്ള പ്യോജോ. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ആറാം സ്ഥാനമാണ് കമ്പനിക്കുള്ളത്. മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് പ്യോജോയ്ക്ക് ഇപ്പോഴുള്ളത്.

ഇന്ത്യന്‍ വിപണിയും വിദേശവിപണിയും ലക്ഷ്യമാക്കിയുള്ള ഉല്‍പാദനമാണ് ചെന്നൈയില്‍ നടക്കുകയെന്ന് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. ചെന്നൈ ഏറ്റവും അനുയോജ്യമെന്ന തീരുമാനത്തിലാണ് കമ്പനി ഒടുവില്‍ എത്തിയത്. ശ്രീപെരുംപുത്തൂരിനടുത്തുള്ള സ്ഥലത്താണ് പ്ലാന്‍റ് നിര്‍മിക്കുക. അനുയോജ്യമായ കാലാവസ്ഥ, ഓട്ടോ ഘടകഭാഗങ്ങളുടെ മികച്ച വിതരണ ശൃംഖല, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത, തുറമുഖം തുടങ്ങിയവ സൗകര്യങ്ങള്‍ തമിഴ്നാടിന് വാഗ്ദാനം ചെയ്യാന്‍ കഴിഞ്ഞു.

പ്യോജോയുടെ പ്ലാന്‍റ് 5000 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ നല്‍കുമെന്നാണ് കണക്കാക്കുന്നത്. 15000-ത്തിലധികമാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കും.

1993-ല്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന പ്യോജോ തൊഴില്‍ പ്രശ്നങ്ങളും പങ്കാളികളുമായുണ്ടായ തര്‍ക്കങ്ങളും മൂലം 1997-ല്‍ പിന്‍വലിയുകയായിരുന്നു.

Most Read Articles

Malayalam
English summary
psa peugeot citroen has submitted a proposal to the tamil nadu government for setting up an integrated automobile project at an investment of Rs 4,000 crore
Story first published: Thursday, June 30, 2011, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X