മാരുതി സുസുക്കിയുടെ വില്‍പനയില്‍ വന്‍ ഇടിവ്

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Susuki Swift
മാരുതി സുസുക്കിയുടെ വില്‍പനയില്‍ ഇടിവ്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം 8.8 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ നടന്ന മൊത്തം വില്‍പന 80,298 ആണ്. കഴിഞ്‍ വര്‍ഷം ഇതെ മാസത്തില്‍ 88,091 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ മാരുതിക്ക് കഴിഞ്ഞിരുന്നു. കയറ്റുമതി നിരക്കിലും കാര്യമായ ഇടിവാണ് കമ്പനിക്ക് സംഭവിച്ചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 15,279 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത മാരുതി ഈ വര്‍ഷം 10,278 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. 32.7 ശതമാനത്തിന്‍റെ ഇടിവ്.

പെട്രോള്‍ വില അടിക്കടി ഉയര്‍ന്നത് മാരുതി മോഡലുകളുടെ വില്‍പനയെ ബാധിച്ച ഘടകമാണ്. മാരുതിയുടെ ഭൂരിപക്ഷം മോഡലുകളും പെട്രോള്‍ വേരിയന്‍റുകള്‍ക്കാമ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളി സമരം നടന്നത്. 13 ദിവസം നീണ്ടു നിന്ന സമരം 16,000 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടമുണ്ടാക്കി. വിപണിയില്‍ മാരുതി മോഡലുകള്‍ക്കായുള്ള കാത്തിരിപ്പുസമയം കൂടി. ഇത് ഉപഭോക്താക്കളെ മറ്റ് മോഡലുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചുണ്ടാകാമെന്ന് നിരീക്ഷിക്കപ്പെടുന്നു.

വിപണിയില്‍ മാരുതിയുടെ എതിരാളികള്‍ ഡീസല്‍ മോഡലുകള്‍ തകൃതിയായി രംഗത്തിറക്കി വരികയാണ്.ഫോക്സ്‍വാഗണ്‍, ടൊയോട്ട, ഫോര്‍ഡ് എന്നിവരെല്ലാം പുതിയ ഡീസല്‍ വേരിയന്‍റുകള്‍ കൊണ്ടുവരുന്നുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളും അവര്‍ പ്രഖ്യാപിക്കുന്നു.

പൊതുവില്‍ കാര്‍ വിപണി ഉഷാറിലല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയതോടെ വിപണിയില്‍ ഒരു തരം മാന്ദ്യം തന്നെ നിലനില്‍ക്കുകയാണ്. നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ വായ്പ നല്‍കരുതെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചതും ഈയിടെയാണ്.

English summary
maruti suzukis June sales fell a whopping 8.8 per cent. a majority of its models being petrol powered did not help maruti suzuki
Story first published: Friday, July 1, 2011, 13:02 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark