കുപിതനായ ദൈവം ഇന്ത്യയിലേക്ക്

Posted By:
To Follow DriveSpark On Facebook, Click The Like Button
Triumph
കുപിതനായ ഒരു ദൈവം തന്‍റെ വജ്രവിരലുകള്‍ കൊണ്ട് നരകത്തിന്‍റെ ഇരുമ്പു മതിലുകളില്‍ കോറിയിട്ടതാണ് ട്രയംഫിന്‍റെ രൂപം. നരകത്തില്‍ നിന്ന് ഭാഗ്യവശാല്‍ പുനര്‍ജന്മം കിടച്ച ഒരു ഡിസൈനര്‍, ദൈവത്തിന്‍റെ ഭാവനയെ മണ്ണിലേക്ക് കൊണ്ടുവന്നു. 1902-ലാണ് ഇത് സംഭവിച്ചത്. ഭൂമിയില്‍ തന്‍റെ സൗന്ദര്യത്തിന്‍റെ പുനര്‍ജനി കണ്ട് ദൈവവും ആനന്ദിച്ചു.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും കൂട്ടത്തല്ല് തന്നെ നടക്കുന്ന ഇന്ത്യാമഹാരാജ്യത്തിന് ട്രയംഫ് എന്ന ദൈവിക സൗന്ദര്യത്തെ നേരിട്ടുകാണുവാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. ഉടന്‍ വരുമെന്ന് ചില അടക്കംപറച്ചിലുകള്‍ ചിലയിടങ്ങളില്‍ നിന്ന് കേട്ടിരുന്നു. എന്തായാലും എല്ലാ ആവലാതികള്‍ക്കും ഉടന്‍തന്നെ പരിഹാരമുണ്ടാകുമെന്ന് ട്രയംഫ് തന്നെ വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് ആദ്യപടിയായി റോയല്‍ എന്‍ഫീല്‍ഡിന്‍റെ മുന്‍ യൂറോപ്യന്‍ തലവനായ ആശിഷ് ജോഷിയെ ട്രയംഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.

ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു മോട്ടോര്‍സൈക്കിള്‍ മാര്‍ക്കറ്റാണെന്ന് ട്രയംഫിന്‍റെ യു കെ തലവന്‍ നിക് ബ്ലൂര്‍ പറയുന്നു. ഇക്കാരണത്താല്‍ വളരെ ശ്രദ്ധിച്ചാണ് കമ്പനി ചുവടു വെയ്ക്കുന്നത്. വളരെ മികച്ച കരിയര്‍ പ്രൊഫൈലുള്ള ജോഷിയെത്തന്നെ ഇന്ത്യയിലേക്ക് നിയോഗിച്ചതിന് കാരണവും മറ്റൊന്നല്ല. ഏഷ്യയിലും യൂറോപ്പിലുമായി 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഈ മേഖലയില്‍ ജോഷിക്കുണ്ട്.

അതേസമയം ബൈക്കുകള്‍ ഇറക്കുമതി ചെയ്യാനാണോ അതോ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണോ പദ്ധതി എന്നത് വ്യക്തമാക്കാന്‍ ട്രയംഫ് വിസമ്മതിച്ചു.

English summary
triumph motors today said it will enter the indian market and has appointed royal enfield's ex-europe head ashish joshi as its managing director for india
Story first published: Friday, July 1, 2011, 17:43 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark