വിദ്യാര്‍ത്ഥികള്‍ക്ക് മാരുതിയുടെ സമ്മാനം

Posted By:
Swift 1
രാജ്യത്തെ ഓട്ടോമോട്ടീവ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഓട്ടോ വിപണിയിലെ അതികായനായ മാരുതി സുസുക്കിയുടെ സമ്മാനം. 40 പവര്‍ട്രെയിനുകളും 40 എന്‍ജിനുകളും രാജ്യത്തെ വിവിധ എന്‍ജിനീയറിംഗ് സ്ഥാപനങ്ങള്‍ക്ക് സംഭാവനയായി നല്‍കിയ വിവരം കമ്പനി അറിയിച്ചു. ഒന്നരക്കോടി രൂപ വിലമതിക്കുന്നതാണ് ഈ സമ്മാനങ്ങള്‍.

പല സ്ഥാപനങ്ങളിലും പ്രായോഗിക പരശീലനത്തിനുള്ള സൗകര്യങ്ങള്‍ വളരെ പരിമിതിമാണെന്ന് മാരുതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ പഠനകാലയളവില്‍ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാറില്ല. ഈ പ്രശ്നത്തെ മുന്നില്‍ക്കണ്ടാണ് എന്‍ജിനുകളും പവര്‍ട്രെയിനുകളും സംഭാവന ചെയ്യുവാന്‍ മാരുതി താരുമാനിച്ചത്. ഇത് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വളര്‍ത്തുക മാത്രമല്ല, മറ്റുള്ളവരില്‍ താല്‍പര്യം വളര്‍ത്തുക കൂടി ചെയ്യുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു.

800 സിസിയുടെ എന്‍ജിനുകളാണ് മാരുതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന കാറുകളുടെ ഒരു മത്സരം സംഘടിപ്പിക്കുക എന്നതും മാരുതി ലക്ഷ്യം വെക്കുന്നുണ്ട്. ഇന്ത്യയില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരം മത്സരങ്ങള്‍ നിലവിലില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

English summary
maruti suzuki donated engines and powertrains worth Rs 1.5 crores to educational institutions in india. in all, maruti suzuki donated 40 powertrains and 40 engines to various engineering college students of india
Story first published: Monday, July 4, 2011, 11:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark