പുതിയ വെന്‍റോ ഒക്ടോബറില്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
vento
വെന്‍റോയ്ക്ക് ഒരു പുതുക്കല്‍ ആവശ്യമാണ്. ഇക്കാര്യം ഫോക്സ്‍വാഗനും ബോധ്യപ്പെടായ്കയല്ല. ചില സന്ദേഹങ്ങളില്‍ തട്ടിമുട്ടിയങ്ങനെ നില്‍ക്കുകയായിരുന്നു. കൂടുതല്‍ കരുത്തുള്ള വെന്‍റോ 1.4 നിരത്തിലിറക്കിയാലെന്ത് എന്ന ആലോചന വന്നു. ഒടുവില്‍ ആലോചന മാറ്റി. ഛായ്, അതൊന്നും വേണ്ട. വെന്‍റോ ഒന്നങ്ങ് പുതുക്കിക്കളയാം. അങ്ങനെ വെന്‍റോ ഫേസ്‍ലിഫ്റ്റ് ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.

സി സെഗ്മെന്‍റ് നിരയിലെ കരുത്തുള്ള താരം തന്നെയാണ് ഫോക്സ്‍വാഗ്ണ്‍ വെന്‍റോ. കഴിഞ്ഞകാല പ്രകടനങ്ങളൊന്നും തന്നെ മോശമല്ല. എന്നാല്‍ കുറെക്കാലമായി ഒരു പുതുക്കലിന് വെന്‍റോ തയ്യാറാകാതിരുന്നത് അബദ്ധമായി.

വിപണിയിലെ എതിരാളിയായ ഹോണ്ട സിറ്റി ഇതിനിടയില്‍ ചില പുതുക്കലുകള്‍ക്ക് തയ്യാറായിരുന്നു. സിറ്റിയുടെ തന്ത്രപരമായ വിപണി നീക്കങ്ങള്‍ പലപ്പോഴും ഫോക്സ്‍വാഗനെ ബാധിക്കുകയും ചെയ്തു.

ഒക്ടോബര്‍ പുതുക്കലില്‍ പ്രതീക്ഷിക്കപ്പെടുന്ന മാറ്റങ്ങളില്‍ സ്റ്റീയറിംഗ് വീല്‍ ഓഡിയോ കണ്‍ട്രോളും ഉള്‍പ്പെടുന്നു. കൂടുതല്‍ മികച്ച മ്യൂസിക് സിസ്റ്റം ഘടിപ്പിച്ചേക്കാം. പുതിയ വെന്‍റോയില്‍ ക്രൂയിസ് കണ്‍ട്രോളും ഘടിപ്പിക്കുമെന്ന് കരുതപ്പെടുന്നു. പുതിയ ഒന്നു രണ്ട് നിറവ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

English summary
volkswagen is going to launch a facelifted vento in the coming October. with the new strategy the company will try to pull the City back from achieving more sales
Story first published: Tuesday, July 5, 2011, 12:15 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark