ആപത്തുകാലത്ത് കാര്‍ പത്തു നട്ടാല്‍...

fiat 500 1
ഫിയറ്റിന്‍റെ മാര്‍ക്കറ്റിലെ നിലപാട് അത്ര ശരിയല്ലെന്ന് ടാറ്റ പറയാതെ തന്നെ അവര്‍ സമ്മതിക്കും. എങ്കിലും ചില മാറ്റങ്ങള്‍ക്ക് വേണ്ടി ചിലപ്പോള്‍ രോഷാകുലമായ ഇടപെടല്‍ ആവശ്യമായി വരും. അത് തിരിച്ചറിഞ്ഞ ടാറ്റ ഫിയറ്റിന്‍റെ മാര്‍ക്കറ്റ് നയത്തിനെതിരെ ആഞ്ഞടിക്കുകയുണ്ടായി. മാറ്റം പിന്നാലെ വന്നു. മോഡലുകള്‍ പുതുക്കലും പുതിയ മോഡല്‍ ഇറക്കലും ഡയറക്ടര്‍മാരെ മാറ്റലും തുടങ്ങി ആകെ പുകില്!

ഫിയറ്റിന്‍റെ ഇന്ത്യന്‍ ഡയറക്ടറെ ഇറ്റലിയിലേക്ക് തിരിച്ചു വിളിച്ച് രണ്ട് പുതിയ ഡയറക്ടര്‍മാരെയാണ് ബോര്‍ഡിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനിയങ്ങോട്ട് ഫിയറ്റ്-ടാറ്റ കൂട്ടുകൃഷി മെച്ചപ്പെടുമെന്നാണ് പൊതുവില്‍ വിലയിരുത്തല്‍. പിന്നാലെ വരുന് വാര്‍ത്തകളും നല്ലതാണ്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഒരു ചെറുകാര്‍, ഉടന്‍ തന്നെ ഫിയറ്റ് നിരത്തിലിറക്കും. ഇതുകൂടാതെ ഒരു പുതിയ മോഡല്‍ സിയുബി മാര്‍ഗ്ഗേണ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

പുതിയ ചെറുകാര്‍ പാലിയോ ഹാച്ച്ബാക്കിനേക്കാള്‍ ചെറിയതായിരിക്കുമെന്നു മാത്രമേ ഇപ്പോള്‍ വിവരമുള്ളൂ.

ഇന്നത്തെ അവസ്ഥയില്‍ ഫിയറ്റിന് പുതിയ കാറുകള്‍ എന്തെങ്കിലും പേരു പറഞ്ഞ് നിരത്തിലിറക്കിയേ മതിയാവൂ. നിലവിലെ നഷ്ടം കണക്കിലെടുക്കാതെ മുന്നോട്ടു പോയാല്‍ മാത്രമെ വളരുന്ന ഏഷ്യന്‍ മാര്‍ക്കറ്റില്‍ പേര് നിലനിര്‍ത്തിക്കൊണ്ടു പൊകാന്‍ കഴിയൂ. ആപത്തു കാലത്ത് കാര്‍ പത്തു നട്ടാല്‍....

എന്നാണ് ചെറുകാര്‍ പുറത്തു വരികയെന്നത് ഫിയറ്റ് ഇന്ത്യ വ്യക്തമാക്കുന്നില്ല. 2012-ല്‍ തന്നെ അവതാരം സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ ദില്ലി കാര്‍ എക്സ്പോയില്‍ ചെറുകാറിനെക്കുറിച്ച് ഫിയറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. രഞ്ജന്‍ഗാവിലെ പ്ലാന്‍റില്‍ 85 ശതമാനം ഘടകഭാഗങ്ങളും നിര്‍മിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
fiat india to introduce a new model in india through the completely built unit route and is also firming up plans for a small car that is likely to hit the market next year, according to reports
Story first published: Thursday, July 7, 2011, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X