ഹോണ്ടയ്ക്ക് എന്‍ജിനീയര്‍മാരെ വേണം

Posted By:
To Follow DriveSpark On Facebook, Click The Like Button
karizma
ഹോണ്ടയില്‍ നിന്ന് ഹീറോ വേര്‍പെട്ടതോടെ മുഞ്ജള്‍സ് ആകെ നട്ടം തിരിയുകയാണ്. ഇനി എല്ലാം തനിയെ വേണം. ഹോണ്ട എന്ന ലോകോത്തര ഇരുചക്രക്കാരന്‍റെ ബ്രാന്‍ഡ് പിന്തുണ ഇനി അധിക കാലം ഇല്ല. 2014 വരെയാണ് കരാര്‍ പ്രകാരം ഹീറോ ഹോണ്ട എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാനുള്ള അനുമതി. 26 വര്‍ഷം നീണ്ട ഹോണ്ട-ഹീറോ പങ്കാളിത്തം ഇന്ത്യന്‍ വിപണിയില്‍ ഇതിഹാസം തന്നെ തീര്‍ത്തിരുന്നു.

ഇതിനിടയില്‍ പുതിയൊരു ബ്രാന്‍ഡ് നാമം (ഹീറോ മോട്ടോര്‍ കോര്‍പ് എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്) വിപണിയില്‍ സൃഷ്ടിച്ചെടുക്കണം. ഹോണ്ടയുടെ സാങ്കേതിക സഹായവും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നിലയ്ക്കും. അധികം സമയമെടുക്കാതെ പുതിയ എന്‍ജിനീയറിംഗ് വൈദഗ്ദ്ധ്യവും സ്വന്തമാക്കണം.

തീര്‍ച്ചയായും ഹീറോയ്ക്ക് ഇത് റിക്രൂട്ട്മെന്‍റുകള്‍ക്കുള്ള സമയമാണ്. ഒറ്റ്യ്ക്ക് നടക്കാന്‍ തുടങ്ങിയതിന്‍റെ ആവേശത്തിലാണ് തങ്ങളെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അനില്‍ ദുവ പറയുന്നു. പുതിയൊരു ഗവേഷണ മണ്ഡലം സൃഷ്ടിച്ചെടുക്കണം. പുതിയ ഉപകരണങ്ങള്‍ക്കും പുതിയ തൊഴില്‍ ശേഷിക്കും വേണ്ടിയുള്ള നിക്ഷേപം നടത്തുകയാണ് ഹീറ ഹോണ്ട എന്നും അദ്ദേഹം അറിയിച്ചു.

വിതരണക്കാര്‍, പങ്കാളികള്‍ എന്നിവരെയും ഹീറോ ഹോണ്ട തിരയുന്നുണ്ട്.

English summary
hero honda is already working on developing new technology at their r&d setups in dharuhera and gurgaon facilities. apart from that, hero honda is also looking for partners
Story first published: Thursday, July 7, 2011, 13:06 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark