ടാറ്റ നാനോ ഗ്രാമങ്ങളിലേക്ക്

Posted By:
To Follow DriveSpark On Facebook, Click The Like Button
tata nano
റോഡുകളില്‍ നാനോയുടെ ഇതിഹാസം അവസാനിക്കുന്നില്ലെന്നാണ് ടാറ്റയുടെ അവകാശവാദം. ഇനിയും ഇന്ത്യന്‍ പാതകളില്‍ നാനോയ്ക്ക് ഇടമുണ്ട്. ആ ഇടം തേടി ചെല്ലേണ്ട ചുമതല വാഹന നിര്‍മാതാവിനു തന്നെയാണ്. ഇന്ത്യന്‍ ഇടത്തരക്കാരന്‍റെ ഹൃദയത്തില്‍ ഇടം പിടിച്ചല്ലോ. ഇനി കൈകളില്‍ എത്തിക്കുക മാത്രം ചെയ്താല്‍ മതി.

നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ 300 പുതിയ നാനോ ഔട്‍ലെറ്റുകള്‍ തുടങ്ങാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കാതെ ഗ്രാമങ്ങളിലേക്ക് നീങ്ങുക എന്നതാണ് നാനോയുടെ നിയോഗം എന്ന് ടാറ്റയ്ക്കറിയാം. അവിടെയാണ് ഇടത്തരക്കാരന്‍റെ ഹൃദയം മിടിക്കുന്നത്.

എന്നാല്‍ ഗ്രാമപ്രദേശങ്ങളിലെ കുണ്ടു കുഴിയും താണ്ടി എത്രനാള്‍ നാനോ സഞ്ചരിക്കുമെന്നൊന്നും ചോദിക്കരുത്. ഇത് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതും രത്തന്‍ ടാറ്റ കണ്ടെത്തിയ ഇന്ത്യന്‍ ഹൃദയം. കടുപ്പിച്ച് വല്ലതും പറഞ്ഞാല്‍ ഹാര്‍ട്ട് അറ്റാക്ക് വരെ സംഭവിക്കാം.

കഴിഞ്ഞ രണ്ടു മാസമായി നാനോ ഡിമാന്‍ഡില്‍ തരക്കേടില്ലാത്ത ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ വില്‍പന 10,000 കവിഞ്ഞെങ്കില്‍ ജൂണ്‍ മാസത്തില്‍ അത് 5000-ത്തിന്‍റെ പരിസരങ്ങളിലാണ് ചെന്നു നിന്നത്. നാനോയുടെ കാര്യത്തില്‍ എന്തും സംഭവിക്കാം എന്ന തോന്നല്‍ നാട്ടുകാര്‍ക്കെന്ന പോലെ ടാറ്റയ്ക്കും മുറുകി. എന്നാലിനി വൈകേണ്ട. ഗ്രാമങ്ങളിലാണല്ലോ യഥാര്‍ത്ഥ ഇന്ത്യയുടെ ആത്മാവിരിക്കുന്നത്!

നിലവില്‍ ടാറ്റ നാനോ 200 ഔട്‍ലെറ്റുകള്‍ വഴിയാണ് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. മിക്കവാറും നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ് ഈ ഔട്‍ലെറ്റുകള്‍. വില്‍പന സാധാരണ നിലയില്‍ എത്തുമെന്നു തന്നെയാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

English summary
tata is planning to launch 300 new dedicated sales outlets in 2011-12 to tap into the non-urban demand for the compact car, nano.
Story first published: Thursday, July 7, 2011, 17:24 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark