അപ്പോളോയുടെ പ്രവര്‍ത്തന കേന്ദ്രം ദുബായില്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
appolo
അപ്പോളോ ടയേഴ്സിന്‍റെ മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തന കാര്യാലയം ദുബായില്‍ തുടങ്ങി. ദുബായിലെ ജഫ്സ സ്വതന്ത്ര സാമ്പത്തിക മേഖലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വ്യാപാരശൃംഖലകള്‍ ഉള്ള സ്ഥാപനമാണ് അപ്പോളോ ടയേഴ്സ്. 1976-ല്‍ പേരാമ്പ്രയിലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.

കമ്പനിയുടെ മൊത്തം വ്യാപാരത്തിന്‍റെ മുക്കാല്‍ പങ്കും വെസ്റ്റ് ഏഷ്യയിലേക്കുള്ള കയറ്റുമതി വഴിയാണ് ലഭിക്കുന്നത്. പുതിയ ഓഫീസിനൊപ്പം 10,000 സ്ക്വര്‍ ഫീറ്റ് സൗകര്യത്തില്‍ ഒരു ടയര്‍ സംഭരണശാലയും തുറന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ദുബായിലെ പ്രവര്‍ത്തന കാര്യാലയം മേഖലയിലെ ബിസിനസ്സിന് കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്ന് അപ്പോളോ ടയേഴ്സ് ഇന്ത്യയുടെ തലവന്‍ സതീഷ് ശര്‍മ പ്രതീക്ഷിക്കുന്നു.

അപ്പോളോയുടെ സ്വാഭാവിക മാര്‍ക്കറ്റ് മാത്രമായാണ് മിഡില്‍ ഈസ്റ്റിനെ ശര്‍മ കാണുന്നത്. ആഗോള വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലൂടെയാണ് കമ്പനി ഇപ്പോള്‍ കടന്നു പോകുന്നതെന്നും അദ്ദേഹം അറിയിക്കുന്നു. കയറ്റുമതിയുടെ കാര്യത്തില്‍ അപ്പോളോ ടയേഴ്സ് വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര മാര്‍ക്കറ്റിലെ ഡിമാന്‍റിനൊപ്പം നീങ്ങാന്‍ കയറ്റുമതിയുടെ വ്യാപ്തി മൂലം സാധിച്ചിട്ടില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ദുബായില്‍ 25 ലക്ഷം ഡോളര്‍ നിക്ഷേപമാണ് അപ്പോളോ നടത്തിയിട്ടുള്ളത്.

English summary
india's leading tyre manufacturer, apollo tyres, has set up a new middle east operations hub in dubai.
Story first published: Tuesday, July 12, 2011, 18:09 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark