ലണ്ടന്‍ ടാക്സി ഇന്ത്യയില്‍

london taxi
സ്വന്തം ഗാരേജില്‍ ലക്സസും ബി എം ഡബ്ലിയുവുമെല്ലാം കിടപ്പുണ്ടെങ്കിലും സുഭാഷ് സനാസിന് ഒരു ടാക്സി കാര്‍ ഓടിച്ചു നടക്കുന്നതാണ് ഇഷ്ടം. ടാക്സി എന്നാല്‍ വെറും ടാക്സിയല്ല. ലണ്ടന്‍ നഗരത്തില്‍ ഓടുന്ന ടാക്സിയാണ്. ക്യൂന്‍ എലിസബത്തും ലണ്ടനിലെ പ്രമുഖ രാഷ്ട്രീയക്കാരുമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന, ലണ്ടന്‍ നഗരത്തിന്‍റെ മുഖമുദ്രകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന വാഹനമാണ്. ഹാക്നി കാര്യേജ് എന്നാണ് ഇവന്‍റെ പേരെങ്കിലും പൊതുവില്‍ അറിയപ്പെടുന്നത് ലണ്ടന്‍ ടാക്സി എന്ന പേരിലാണ്.

ലണ്ടന്‍ ടാക്സിയെ ഇന്ത്യയിലെത്തിക്കാന്‍ പണ്ട് ഭഗീരഥന്‍ പെട്ടതിലും വലിയ പെടാപ്പാട് പെട്ടു സുഭാഷ് സനാസ് എന്ന ബിസിനസ്സുകാരന്‍. ലണ്ടനിലെ ഹാക്നി കാര്യേജ് നിര്‍മിക്കുന്ന കമ്പനി തന്നെയാണ് ആദ്യം തടസ്സം നിന്നത്. ഇന്ത്യയില്‍ തങ്ങള്‍ക്ക് സര്‍വ്വീസ് സെന്‍ററുകളൊന്നും ഇല്ല എന്ന കാരണമാണ് കമ്പനി എം ഡി നീഗല്‍ വാള്‍ട്ടര്‍ പറഞ്ഞത്. അതൊന്നും പ്രശ്നമല്ലെന്ന് കമ്പനിയെ ബോധ്യപ്പെടുത്താന്‍ നിരവധി തവണ ഈ മെയിലുകള്‍ വഴിയും നേരിട്ടും ആശയവിനിമയം നടത്തേണ്ടി വന്നു സുഭാഷിന്. ഒടുവില്‍ കമ്പനി സമ്മതിച്ചു.

ആരെക്കൊണ്ടും സമ്മതിപ്പിക്കാം. ഇന്ത്യന്‍ കസ്റ്റംസ്-റവന്യൂ അധികൃതരെക്കൊണ്ട് സമ്മതിപ്പിക്കുന്നത് ഒട്ടൊക്കെ അസാധ്യം തന്നെയെന്നു പറയാം. ഒടുവില്‍ അതും സാധിച്ചെടുത്തു സുഭാഷ് എന്ന വര്‍ത്തകപ്രമാണി. കാര്‍ വിലയും ഇറക്കുമതിച്ചുങ്കവും ചേര്‍ന്ന് മൊത്തം 50 ലക്ഷം രൂപയാണ് ടാക്സി ഇറക്കുമതി ചെയ്യാന്‍ ചെലവ്! യാതൊരു മടിയും കൂടാതെ പണമടച്ചു. എന്തെങ്കിലും കണ്ട് മോഹിച്ചു പോയാല്‍ സുഭാഷിനെ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

1973 മുതല്‍ ലണ്ടനില്‍ പോക്കു തുടങ്ങിയതാണ് സുഭാഷ് സനാസ്. ലണ്ടന്‍ ടാക്സിയില്‍ ഒരുപാട് തവണ സഞ്ചരിച്ചിട്ടുണ്ട്. പ്രശസ്ത ഹിന്ദി സിനിമാ താരം രാജേന്ദ്രയോടൊത്താണ് ലണ്ടന്‍ ടാക്സിയിലെ സനാസിന്‍റെ ആദ്യയാത്ര.

ദൂരയാത്രകള്‍ക്ക് വളരെ യോജിച്ച വണ്ടിയാണ് ഹാക്നി കാര്യേജെന്ന് സുഭാഷ് സാക്ഷ്യം നല്‍കുന്നു. വോള്‍ക്കാനിക് പുകപടലങ്ങള്‍ യൂറോപ്പിനെ മൂടിയ സമയത്ത് ലണ്ടന്‍ ടാക്സി സഞ്ചരിച്ച ദൂരങ്ങള്‍ ലോകത്ത് മറ്റൊരു ടാക്സിക്കും താണ്ടാന്‍ കഴിയില്ല. ഉയര്‍ന്ന വിശ്വാസ്യത അക്കാര്യത്തില്‍ ഹാക്നി കാര്യേജ് വാഗ്ദാനം ചെയ്യുന്നു.

സിനിമാതാരം ധര്‍മേന്ദ്ര കാറൊന്നു കടം തരാമോ എന്ന് ചോദിച്ചിട്ടുണ്ട്. അമിതാബ് ബച്ചന് കാര്‍ ക്ഷ പിടിച്ചു. അങ്ങോര്‍ കാറിനു ചുറ്റും നടന്ന് ആസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് കാര്യം പിടികിട്ടുകയും കാറെടുത്ത് സ്ഥലം കാലിയാക്കുകയും ചെയ്തുവെന്ന് സുഭാഷ് സനാസ് പറയുന്നു.

പൂനെ നഗരത്തിലൂടെ കാറോടിച്ചു നീങ്ങുമ്പോള്‍ വഴിയോരത്ത് നില്‍ക്കുന്നവര്‍ തങ്ങള്‍ ലണ്ടനില്‍ എത്തിയതായി അത്ഭുതപ്പെടാറുണ്ട്. അപ്പോള്‍ സുഭാഷ് സനാസ് എന്ന ബിസിനസ്സുകാരന്‍ ഇറങ്ങി അടുത്തു ചെല്ലുകയും ഇത് പൂനെ തന്നെയാണ് എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ലണ്ടന്‍ ടാക്സിയുടെ ചിത്രങ്ങളെടുക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ സുഭാഷ് സനാസ് സായൂജ്യം കൊള്ളുന്നു.

Most Read Articles

Malayalam
English summary
subhash sanas, an indian businessman brought the famous london taxi to india. the taxi, known for its iconic status in the united kingdom, is used by the queen and top politicians of the country
Story first published: Thursday, July 14, 2011, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X