ആര്യ ഹിമാലയ താഴ്വരയില്‍

arya
ഇന്ത്യയുടെ ആദ്യത്തെ ക്രോസ്സോവര്‍, ടാറ്റ ആര്യ, നേപ്പാളിലെത്തി. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ നേപ്പാളിലെത്തിച്ചതിന്‍റെ പിന്നാലെയാണ് ആര്യ ക്രോസ്സോവര്‍ എന്ന ആഡംബര വാഹനവുമായി ടാറ്റയെത്തുന്നത്. സെഡാന്‍ സൗന്ദര്യവും സ്പോര്‍ട്സ് യൂട്ടിലിറ്റി മസില്‍ പവറും ചേരുംപടി ചേര്‍ന്നതെന്ന് ടാറ്റ അവകാശപ്പെടുന്ന ക്രോസ്സോവര്‍ പക്ഷെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിച്ച ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

ഇന്ത്യയില്‍ ആര്യയുടെ ടൂ വീല്‍ ഡ്രൈവ് ഇറക്കാന്‍ ടാറ്റയ്ക്ക് പരിപാടിയുണ്ടെന്ന് ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. ഇതുവഴി ലഭിക്കുന്ന വിലക്കുറവ് വിപണി മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആര്യയുടെ ഫോര്‍ വീല്‍ ഡ്രൈവാണ് നേപ്പാള്‍ നിരത്തിലെത്തുക.

സമാന വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളാണ് ആര്യ വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് സ്റ്റെബിലിറ്റി സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ എന്നിവയും അവയില്‍ പെടുന്നു. നേപ്പാളിലെ പരുക്കന്‍ കാലാവസ്ഥയും റോഡ് പരിതസ്ഥിതികളും നേരിടാന്‍ തക്ക ശേഷി ക്രോസ്സോവറിനുണ്ടെന്ന് ടാറ്റ പറയുന്നു.

ഉന്നത് ശ്രേണിയിലുള്ള ആര്യ പ്രൈഡ്, പിന്നാലെ വരുന്ന ആര്യ പ്രസ്റ്റിജ്, ആര്യ പ്ലഷര്‍ എന്നിവയാണ് നേപ്പാള്‍ വിപണിയിലെത്തുക. എട്ട് നിറങ്ങള്‍ തെരഞ്ഞെടുക്കാനാവും.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച 250 ശതമാനത്തോളം നികുതി ഈടാക്കുന്ന നേപ്പാളില്‍ ആര്യയ്ക്ക് 47 ലക്ഷം മുതല്‍ 54 ലക്ഷം വരെ വിലയുണ്ടാകും.

Most Read Articles

Malayalam
English summary
tata motors launched the tata aria, the first indian four-wheel drive crossover, a luxurious creation with the finesse of a sedan and the muscle of an suv all blended in one car
Story first published: Wednesday, July 13, 2011, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X