ജെനിയോ ആഡംബര ട്രക്ക് വിപണിയിലെത്തി!

Posted By:
Genio
ജെനിയോ പിക്കപ് ട്രക്കിന്‍റെ ഡബിള്‍ കാബ് പതിപ്പ് വിപണിയിലെത്തി. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ മഹീന്ദ്ര വികസിപ്പിച്ചെടുത്തതാണ് ജേനിയോ. മുന്‍ഗാമിയെക്കാള്‍ സൗകര്യങ്ങള്‍ പുതിയ ട്രക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്‍ കാബിനില്‍ ഡ്രൈവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ക്ക് ഇരിക്കാനുള്ള സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ട്രക്കുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആഡംബരങ്ങള്‍ ജെനിയോയില്‍ കാണാം.

5.46 ലക്ഷം രൂപയാണ് മഹീന്ദ്ര ജെനിയോയുടെ എക്സ് ഷോറൂം വില.

ഇന്ത്യന്‍ നിരത്തിലെ മറ്റ് ട്രക്കുകളില്‍ കാണാത്ത വിധം ആധുനിക ആഡംബര സൗകര്യങ്ങളാണ് ജെനിയോയില്‍ ഒരുക്കിയിട്ടുള്ളത്. കാറുകളില്‍ മാത്രം കാണാന്‍ കഴിയുന്ന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. മഹീന്ദ്രയുടെ പൂന ഛക്കന്‍ പ്ലാന്‍റിലാണ് ജെനിയോയുടെ ഉല്‍പാദനം നടക്കുന്നത്. ഫാബ്രിക് സീറ്റുകള്‍, എ സി, പവര്‍ വിന്‍ഡോകള്‍, 2 ഡിന്‍ സ്റ്റാന്‍ഡേഡ് മ്യൂസിംക് സിസ്റ്റം തുടങ്ങിയവയാണ് പ്രധാന സൗകര്യങ്ങള്‍.സെന്‍ട്രല്‍ ലോക്കിംഗ്, കീലെസ്സ് എന്‍ട്രി എന്നിവയും ഉണ്ട്.

English summary
mahindra & mahindra has launched a double cab version of its genio pick-up truck. according to the company, the vehicle has been developed to cater the needs of the small and medium entrepreneurs.
Story first published: Thursday, July 14, 2011, 13:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark