ഹരിതഭൂമിക്കായി ഹ്യൂണ്ടായ്

Posted By:
To Follow DriveSpark On Facebook, Click The Like Button
Green Car
ഹ്യൂണ്ടായ് മോട്ടോഴ്സിന്‍റെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍, രണ്ട് പുതിയ പദ്ധതികളുമായി രംഗത്ത്. പ്രൊജക്ട് ഗോ ഗ്രീന്‍, മോഡല്‍ വില്ലേജുകള്‍ ദത്തെടുക്കല്‍ എന്നിവയാണ് പരിപാടികള്‍. തമിഴ്‍നാട്ടിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

കമ്മ്യുണിറ്റി ഡവലപ്മെന്‍റ്, റോഡ് സുരക്ഷ, വിദ്യാഭ്യാസവും ആരോഗ്യവും തുടങ്ങിയ പദ്ധതികള്‍ ഹ്യൂണ്ടായ് മോട്ടോഴ്സിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ സംസ്ഥാനത്തെമ്പാടും നടന്നു കൊണ്ടിരിക്കുന്നുണ്ട്. പുതിയ പദ്ധതിയുടെ ഉദ്ഘാടനം ചെന്നൈയില്‍ വെച്ച് നടന്നു. സംസ്ഥാനത്തെ സ്കൂളുകള്‍ ഗ്രാമങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പരിപാടികള്‍ക്കായി 120 കൊറിയന്‍ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘത്തെ ഉദ്ഘാടന വേദിയില്‍ വെച്ച് സ്വാഗതം ചെയ്തു. സന്നദ്ധപ്രവര്‍ത്തനത്തിനെത്തുന്ന ഏഴാമത്തെ കൊറിയന്‍ സംഘമാണ് ഇവര്‍.

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 450 സെറ്റ് ബെഞ്ചുകള്‍ നല്‍കുക, 20 സ്കൂളുകള്‍ക്ക് 200 ടേബിളുകളും കസേരകളും വിതരണം ചെയ്യുക എന്നിവ സംഘത്തിന്‍റെ ആദ്യ പരിപാടിയാണ്. സ്കൂളുകള്‍ക്ക് കുഴല്‍ക്കിണര്‍ കുഴിച്ചു നല്‍കുന്ന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

English summary
Hyundai Motor India Foundation (HMIF), the Corporate Social Responsibility arm of auto major Hyundai Motor India Limited, on Wednesday launched fresh initiatives in Tamil Nadu
Story first published: Thursday, July 21, 2011, 17:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark