മെഴ്സിഡസ്സിന്‍റെ ചെറുകാര്‍ വരുന്നു

Posted By:
B Class Compact
ആഡംബരക്കാര്‍ വിപണി ഇപ്പോള്‍ പണ്ടത്തെപ്പോലെയൊന്നുമല്ല. ലോകത്തെമ്പാടുമുള്ള മസെരാട്ടിയും ലക്സസ്സുമെല്ലാം കൊടുമ്പിരിക്കൊണ്ട് പാഞ്ഞെത്തുകയാണ്. മത്സരം മുറുകുമ്പോള്‍ കാര്‍ കമ്പനികള്‍ എന്തോക്കെ ചെയ്യുകയില്ല! മെഴ്സിഡസ് കമ്പനി കാര്‍ വാടകയ്ക്ക് നല്‍കുന്ന ഏര്‍പ്പാട് തുടങ്ങാന്‍ പോകുന്നതായി വാര്‍ത്ത കണ്ടു. കഷ്ടം! ഇതാ പുതിയൊരു വാര്‍ത്ത മുമ്പില്‍ കിടക്കുന്നു. ഇന്ത്യയില്‍ മെഴ്സിഡസ് ചെറുകാര്‍ ഇറക്കാന്‍ പോകുന്നു! ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പില്‍.

അന്വേഷിച്ചപ്പോള്‍ സംഗതി സത്യം തന്നെയാണ്. 2012 അവസാനത്തോടെ ഇന്ത്യയില്‍ മെഴ്സിഡസ്സിന്‍റെ കോംപാക്ട് കാര്‍ ഇറങ്ങും. ജര്‍മനി, ഹംഗറി എന്നിവിടങ്ങളില്‍ മെഴ്സിഡസ്സിന്‍റെ കോംപാക്ട് മാര്‍ക്കറ്റുണ്ട്. ഇത് മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ഇതേ കാറുകള്‍ ഇന്ത്യന്‍ വിപണിക്കാവശ്യമായ മാറ്റങ്ങളോടെ സി കെ യു രൂപേണ ഇന്ത്യയില്‍ എത്തിക്കും. പൂനെയിലെ ഛക്കന്‍ പ്ലാന്‍റില്‍ വെച്ച് കൂട്ടിയോജിപ്പിച്ച് വിപണിയിലും എത്തിക്കും. കോംപാക്ട് ക്ലാസ്സ് ഉല്‍പാദനത്തിനാവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ഛക്കന്‍ പ്ലാന്‍റില്‍ ഇല്ല.

മെഴ്സിഡസ് സി, എസ്, ഇ ക്ലാസ് കാറുകളാണ് ഛക്കനില്‍ ഉല്‍പാദിപ്പിച്ചു വരുന്നത്. രണ്ട് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റിന് 10,000 യൂണിറ്റിന്‍റെ ശേഷിയുണ്ട്. ഇത് അടുത്ത വര്‍ഷം 20,000 യൂണിറ്റായി ഉയര്‍ത്തും.

നടപ്പു വര്‍ഷം മൊത്തവില്‍പന 7000-ത്തില്‍ എത്തിക്കാനാണ് പ്ലാന്‍. കഴിഞ്ഞ വര്‍ഷത്തെ വില്‍പന 5,800 ആയിരുന്നു.

English summary
German luxury car maker Mercedes Benz would unveil its compact range in the Indian market by the end of 2012
Story first published: Thursday, July 21, 2011, 18:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark