ശ്വാസം വിട്ടോളൂ, സ്വിഫ്റ്റ് 17ന്

Dzire1
സ്വിഫ്റ്റിന്‍റെ ഫേസ്‍ലിഫ്റ്റിനായി തുറന്ന പുതിയ സൈറ്റില്‍ ചെന്നാല്‍ ശ്വാസം പിടിച്ചിരിക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിക്കുക. അത്രയൊന്നും ശേഷിയില്ലാത്ത ചിലര്‍ നേരെ ചെന്ന് മാരുതി ഒഫീഷ്യലികളെ ചോദ്യം ചെയതു. സ്വിഫ്റ്റ് എന്ന് പുറത്തു വരും? ഓഗസ്റ്റ് 17. അവര്‍ അറിയിച്ചു.

അതെ, ഇനി ശ്വാസം ചെറുതായി വിട്ടോളൂ. ഇന്ത്യന്‍ കാര്‍ വിപണിയില്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ സ്ഥാനം ഒരു ചരിത്ര സ്രഷ്ടാവിന്‍റേതാണ്. ചെറു ഹാച്ച്ബാക്കുകള്‍ക്ക് ഒരു വിലാസമുണ്ടാക്കി നല്‍കുന്നതില്‍ സ്വിഫ്റ്റ് വഹിച്ച പങ്ക് ചെറുതല്ല. 2004-ല്‍ പുറത്തിങ്ങിയതു മുതല്‍ ഇന്ത്യന്‍ വിപണിയിലെ ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ രാജകീയ സ്ഥാനം തന്നെയാണ് സ്വിഫ്റ്റിനുള്ളത്.

ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക പരിതോവസ്ഥയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായിരുന്നു സ്വിഫ്റ്റ്. കൈപ്പിടിയിലൊതുങ്ങുന്ന വിലനിലവാരവും രാജ്യത്തെമ്പാടും പരന്നുകിടക്കുന്ന സര്‍വ്വീസ് സെന്‍ററുകളുമെല്ലാം ചേര്‍ന്ന് സ്വിഫ്റ്റിനെ വിപണിയുടെ ഉന്നതങ്ങളില്‍ എത്തിച്ചു.

പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ എന്താണ് സംഭവിച്ചത്? വിപണിയില്‍ ലോകത്തെമ്പാടുമുള്ള കൊമ്പന്മാര്‍ ഇടിച്ചുകയറാന്‍ തുടങ്ങി. മാരുതിയെ തൊടാന്‍ അവര്‍ക്ക് ഇനിയും പോകേണ്ടതുണ്ടെന്നിരിക്കിലും മത്സരം വര്‍ധിച്ചു. നിരവധി ആധുനിക സജ്ജീകരണങ്ങളോടെ പുതുപുതു കാറുകള്‍ ഇറങ്ങാന്‍ തുടങ്ങി. സ്വിഫ്റ്റാണെങ്കില്‍ ഒരിത്തിരി പഴകിയ മട്ടായി. ഈ അപകടം മണത്തറിഞ്ഞ മാരുതി സ്വിഫ്ഫ് ഉല്‍പാദനം നിറുത്തി. ഇനി ശ്വാസം പിടിച്ചിരുന്നോളൂ എന്നറിയിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki will launch the new Swift on August 17. The car will mark the dawn of a new era for our very own little hatchback which transformed the B and B+ market segments for good
Story first published: Saturday, July 23, 2011, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X