ബീറ്റ് ഡീസല്‍ ഇന്ന്

Posted By:
Beat
ഷെവര്‍ലെ ബീറ്റ് ഡീസല്‍ ഇന്ന് പുറത്തിറങ്ങും. മുംബൈയില്‍ വെച്ചാണ് ലോഞ്ചിംഗ് നടക്കുക. പെട്രോള്‍ വിലവര്‍ധന മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബീറ്റിന്‍റെ ഡീസല്‍ വേരിയന്‍റ് ഇറക്കുമെന്ന ഷെവര്‍ലെയുടെ പ്രഖ്യാപനത്തിനു ശേഷം പ്രതീക്ഷയോടെ വാഹനപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു പുതിയ മുഹൂര്‍ത്തത്തെ.

ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ഫെക്സ്‍വാഗണ്‍ പോളോ തുടങ്ങിയ സെഗ്മെന്‍റിലെ മറ്റ് കാറുകള്‍ക്ക് ഡീസല്‍ വേരിയന്‍റുകള്‍ ഉള്ളത് ബീറ്റിന് സമ്മാനിച്ചത് കാര്യമായ ക്ഷീണം തന്നെയാണ്.

1.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ ബീറ്റിനുണ്ടാവുക. 57 കുതിരശക്തിയും 157 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. 24 കിലോമീറ്റര്‍ മൈലേജാണ് മറ്റൊരു വാഗ്ദാനം!

English summary
Chevrolet Beat Diesel, the much awaited small hatchback in the Indian market, will be launched in the Indian market today in Mumbai
Story first published: Monday, July 25, 2011, 12:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark