ജിഎം, ടൊയോട്ട കാറുകള്‍ക്ക് വിലകയറും

Rupee
രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത് കയറ്റുമതിക്ക് വളരെ അനുകൂലാന്തരീക്ഷം വിപണിയില്‍ സൃഷ്ടിച്ചിട്ടുണ്ട്. കുടുങ്ങിപ്പോയത് ഇറക്കുമതി ചെയ്യുന്നവരാണ്. വിദേശ കാര്‍ കമ്പനികള്‍ മിക്കതും ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നവരാണ്. എന്‍ജിന്‍ അടക്കമുള്ള ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ പലതും വില്‍പന നഷ്ടത്തിലാവുന്നതില്‍ ജാഗരൂകരായിരിക്കുന്നു.

ജനറല്‍ മോട്ടോഴ്സും ടൊയോട്ടയും വാഹനങ്ങള്‍ക്ക് വിലയയര്‍ത്താന്‍ തീരുമാനിച്ചതാണ് ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ വാര്‍ത്ത. മാരുതി സുസുക്കിയുടെ ഡീസല്‍ കാറുകള്‍ക്ക് വിലവര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. ജനുവരി മുതല്‍ പെട്രോള്‍ പതിപ്പുകള്‍ക്കും വില വര്‍ധിക്കും.

ടൊയോട്ടയുടെ വാഹനങ്ങള്‍ക്ക് മൂന്ന് ശതമാനം കണ്ടാണ് വില വര്‍ധിക്കുക. ജനറല്‍ മോട്ടോഴ്സിന്‍റെ വാഹനങ്ങള്‍ക്ക് ജനുവരി മുതല്‍ 2 ശതമാനത്തോളം വിലവര്‍ധനയുണ്ടാകും.

ജനറല്‍ മോട്ടോഴ്സിന്‍റെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലായ ഷെവര്‍ലെ ബീറ്റ് ഡീസല്‍ പതിപ്പിന് യുദ്ധകാലാടിസ്ഥാനത്തില്‍ വിലവര്‍ധന നടപ്പിലാക്കിക്കഴിഞ്ഞു എന്നാണറിയുന്നത്. ഏതാണ്ട് 15,000 രൂപയുടെ വര്‍ധന കാറിന് വന്നിട്ടുണ്ട്.

Most Read Articles

Malayalam
English summary
General Motors and Toyota have been decided to increase the prices of their car models due to the decrease in value of Indian Rupee.
Story first published: Wednesday, December 7, 2011, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X