ആള്‍ട്ടോയെ തിന്നേണ്ടവന്‍ പിള്ളതീനി?

Hyundai Eon
ആള്‍ട്ടോയ്ക്ക് തുല്യനായ ഒരെതിരാളി എന്നതായിരുന്നു ഇയോണിന്‍റെ അവതാരലക്ഷ്യം. മാരുതിയുടെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലായ ആള്‍ട്ടോ മാസത്തില്‍ 30,000 വരെ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇയോണ്‍ 11000 മോഡലെങ്കിലും മാസത്തില്‍ വില്‍ക്കുമെന്നായിരുന്നു ഹ്യൂണ്ടായിയുടെ പ്രതീക്ഷ. എന്നാല്‍ നവംബറില്‍ മൊത്തം നടന്ന വില്‍പന 7,418 യൂണിറ്റാണ്.

അതേസമയം നവംബരില്‍ ഹ്യൂണ്ടായിയുടെ സാന്‍ട്രോ മോഡലിന്‍റെ വില്‍പനയില്‍ കാര്യമായി വര്‍ധനയുണ്ടായിട്ടുണ്ട്. ഏതാണ്ട് 63 ശതമാനം കണ്ടാണ് വളര്‍ച്ചയുണ്ടായിരിക്കുന്നത്. മൊത്തം 5,122 യൂണിറ്റ് വിറ്റുപോയി.

ഹ്യൂണ്ടായ് ഐ10-ന്‍റെ വില്‍പനയില്‍ 12 ശതമാനത്തിന്‍റെ കുറവാണ് കഴിഞ്ഞ മാസം ഉണ്ടായത്. 10,174 യൂണിറ്റ് വില്‍പനയാണ് നടന്നത്. വിപണി നിരീക്ഷകരുടെ അഭിപ്രായം പ്രകാരം ഇയോണിന്‍റെ സാന്നിധ്യമാണ് ഐ 10ന്‍റെ വില്‍പന കുറച്ചതെന്നാണ്. മാരുതി സുസുക്കി ആള്‍ട്ടോയെ നേരിടുന്നതിനെക്കാള്‍ ഇയോണിന് ഉത്സാഹം സ്വന്തം സഹോദരിമാരെ തിന്നുതിലാണെന്ന് ചുരുക്കം.

മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റിലെ സമരങ്ങളെ തുടര്‍ന്ന് പുറകോട്ട് പോയ കാര്‍ വില്‍പന വീണ്ടും സമനില തിരിച്ചു പിടിക്കുകയായിരുന്നു കഴിഞ്ഞ മാസം. ലോകത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഹാച്ച്ബാക്കായ ആള്‍ട്ടോയുടെ വില്‍പന കഴ‍ിഞ്ഞ മാസം 24,422 ആയി കുറഞ്ഞു. എന്നാല്‍ സമര കാലയളവ് പിന്നിട്ടതിനു ശേഷമുള്ള മാസം എന്ന നിലയ്ക്ക് ഈ കണക്ക് മാരുതിയെ ആശങ്കയിലാഴിത്തുന്നില്ല.വാഗണ്‍ ആറിന്‍റെയും ആള്‍ട്ടോ കെ10-ന്‍റെയും വില്‍പനയും ഇടിഞ്ഞിട്ടുണ്ട്.

അതേസമയം ടാറ്റ മോട്ടോഴ്സ് കഴിഞ്‍ മാസം മികവ് പ്രകടിപ്പിച്ചു. ടാറ്റ ഇന്‍ഡിക, വിസ്ത എന്നീ വാഹനങ്ങള്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ കുറ മാസങ്ങള്‍ക്കു ശേഷം ടാറ്റ നാനോയും മികവിലേക്ക് ഉയര്‍ന്ന മാസമാണ് നവംബര്‍.

തായ്‍ലന്‍ഡിലെ വെള്ളപ്പോക്കത്തിന്‍റെ ദുരിതബാധിതരുടെ കൂട്ടത്തില്‍ ഹോണ്ടയും പെടുന്നു. ഹോണ്ടയുടെ ഈയിടെ വിപണിയിലെത്തിയ ബ്രിയോ ഹാച്ച്ബാക്കിന്‍റെ ഉല്‍പാദനം താറുമാറിലായത് ഹോണ്ടയുടെ വിപണി പ്രകടനത്തെ ബാധിച്ചു.

Most Read Articles

Malayalam
English summary
Hyundai Eon couldn't follow its target for November 2011.
Story first published: Wednesday, December 7, 2011, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X