മിത്സുബിഷി മിറാഷ് അവതരിച്ചു

Posted By:
Mitsubishi Mirage
ഇന്ത്യന്‍ വിപണിയിലേക്കുള്ള മിത്സുബിഷിയുടെ ചെറുകാര്‍ പരിശ്രമമായി കരുതപ്പെടുന്ന മിത്സുബിഷി മിറാഷ് ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. നിലവില്‍ എസ് യു വി, സെഡാന്‍ വിപണികളിലാണ് മിത്സുബിഷി നിലപാടുറപ്പിച്ചിരിക്കുന്നത്. കോംപാക്ട്-സബ്‍കോംപാക്ട് വിപണികളില്‍ മിത്സുബിഷി ഇല്ല. വോള്യം വിപണിയിലേക്ക് ഇറങ്ങാന്‍ കമ്പനിക്ക് അതിയായ താല്‍പര്യമുണ്ടെന്നും മിറാഷ് എന്ന ചെറുകാര്‍ ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.

2012ല്‍ ആഗോള വിപണിയെ ലക്ഷ്യമാക്കി നീങ്ങാനുള്ളതാണ് മിത്സുബിഷിയുടെ ഈ വാഹനം. ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം കമ്പനി ഉറപ്പിച്ച് പറയുന്നില്ല. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സുമായി ചേര്‍ന്നാണ് മിത്സുബിഷി പ്രവര്‍ത്തിക്കുന്നത്. പജീറോ, ഔട്‍ലാന്‍ഡര്‍, മൊന്‍റെറോ, സെഡിയ, ലാന്‍സര്‍ എന്നീ വാഹനങ്ങളാണ് നിരത്തില്‍ ഇറക്കുന്നത്.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ അടുത്ത തലമുറ ആള്‍ട്ടോയോട് കിടപിടിക്കാന്‍ മിത്സുബിഷിയുടെ മിറാഷിന് ശേഷിയുണ്ട്. ആള്‍ട്ടോ ഇക്കോയുടെ മൈലേജ് 32 പിടിക്കുമെന്നാണ് അറിയുന്നത്. മിറാഷിന് ഏതായാലും 30 കിമി മൈലേജ് ലഭിക്കും.1.2 ലിറ്റര്‍ എന്‍ജിനൈണ് ഇതിനുള്ളത്. സ്റ്റാര്‍ട് ആന്‍റ് സ്റ്റോപ് ബട്ടന്‍ ഇന്ന് സെഗ്മെന്‍റില്‍ മറ്റൊരു വാഹനത്തിനും ഇന്ത്യയിലില്ല. ഇതുകൂടാതെ ബ്രേക് എനര്‍ജി റിക്കവറി സംവിധാനം മിറാഷില്‍ ഘടിപ്പിക്കും.

English summary
Mitsubishi Mirage small car, which expected to come to India unwrapped at Tokyo Motor Show 2011.
Story first published: Wednesday, December 7, 2011, 18:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark