ലോകത്തിലെ ചെലവേറിയ ആക്സിഡന്‍റ്

World's Costliest Car Cras
ലോകത്തിലെ ഏറ്റവും ചെലവ് കൂടിയ ആക്സിഡന്‍റാണ് ജപ്പാനില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്നത്. പതിമൂന്ന് സൂപ്പര്‍ കാറുകള്‍ കൂട്ടിയിടിച്ചു. ഇടിയും സൂപ്പറായിരുന്നതിനാല്‍ കാറുകള്‍ പതിമൂന്നും തവിടുപൊടിയായി. ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് 50 കോടി വിലയാണ് ഈ ആക്സിഡന്‍റില്‍ കൊല്ലപ്പെട്ട വാഹനങ്ങള്‍ക്ക് കണക്കാക്കുന്നത്. മനുഷ്യ അപായങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

കാറോട്ട ഭ്രാന്തന്മാര്‍ നടത്തിയ ഒരു മത്സരത്തിനിടയിലാണ് അപകടം സംഭവിച്ചത്. എട്ട് ഫെരാരി കാറുകളും ഒരു ലംബോര്‍ഗിനിയും മൂന്ന് മെഴ്സിഡസ് ബെന്‍സും ഒരു ടൊയോട്ട പ്രയസുമാണ് അപകടത്തില്‍ പെട്ട വാഹനങ്ങള്‍. മുന്‍പില്‍ പാഞ്ഞിരുന്ന ഫെരാരി കാര്‍ ഇടയ്ക്ക് ഒരബദ്ധം കാണിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം. ഫെരാരി അനാവശ്യമായി ഒന്നു വെട്ടിച്ചു. എവിടെയോ കൊണ്ടു പോയി ചാര്‍ത്തി. പിന്നാലെ വന്ന എല്ലാ കാറുകളും മുന്‍പിലെ ഫെരാരിയുടെ അബദ്ധം പുനരാവിഷ്കരിച്ചു. എല്ലാ സൂപ്പര്‍ കാറുകളും മേല്‍ക്കുമേല്‍ ചെന്ന് നിറമാല ചാര്‍ത്തി.

അപകടത്തില്‍ കൊല്ലപ്പെട്ട ഏറ്റവും വില കുറഞ്ഞ വാഹനം ടൊയോട്ട പ്രയസ്സാണ്. പ്രയസ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത് 30 ലക്ഷം രൂപയ്ക്കാണ്.

Most Read Articles

Malayalam
English summary
In what is being described as the world's costliest car crash, a dozen sports cars crashed in to each other on a Japanese freeway on Saturday, 3rd December.
Story first published: Wednesday, December 7, 2011, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X