സണ്ണി എന്ന പേരില്ലാ ഉണ്ണി

Posted By:
Sunny
നിസ്സാന്‍റെ പൊന്നുണ്ണിയായ സണ്ണി ഇന്ത്യന്‍ വിപണിയില്‍ നാളെ ഇടിച്ചിറങ്ങും. സണ്ണി എന്ന പേരില്‍ മറ്റൊരുണ്ണി രാജ്യത്തുള്ളതിനാല്‍ (ബജാജിന്‍റെ 50 സിസി മൊപെഡ് ഓര്‍ക്കുക) ആ പേരില്‍ ഇന്ത്യയില്‍ ഇറക്കാനാവാത്തതിന്‍റെ വിഷമം ചെറുതൊന്നുമല്ല നിസ്സാന്. പുതിയൊരു പേര് കണ്ടെത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും നിസ്സാനിന്‍റെ മുമ്പില്‍ ഇനിയില്ല.

കാര്യങ്ങളെല്ലാം പരമരഹസ്യമാണ്. പേരും മറ്റ് വിവരങ്ങളും ലോഞ്ചിംഗ് സമയത്തേ പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് കമ്പനി. ചില രാഷ്ട്രങ്ങളില്‍ സണ്ണി, വേഴ്സ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഈ പേര് മാരുതിയുടെ ഒരു എം പി വിക്ക് നിലവിലുണ്ട്.

സണ്ണിയുടെ ഹാച്ച്ബാക്ക് പതിപ്പ് ഇന്ന് ഇന്ത്യന്‍ വിപണിയിലുണ്ട്. മൈക്രയുടെ സഹായം കൊണ്ടാണ് രാജ്യത്തെ കാര്‍ വിപണിയില്‍ നിസ്സാന്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് പറയാം. ഇന്ത്യയുല്‍ നിന്നുള്ള വരുമാനത്തിന്‍റെ ഏതാണ്ട് 70 ശതമാനത്തിലധികം നിസ്സാന്‍ സംഘടിപ്പിക്കുന്നത് മൈക്ര വഴിയാണ്.

സെഡാന്‍ വിപണി ഇന്ന് മത്സരം കൊണ്ട് പണ്ടാരമടങ്ങിയിരിക്കുകയാണ്. ഫോക്സ്‍വാഗന്‍ വെന്‍റോ, മാരുതി എസ് എക്സ് ഫോര്‍, ഹ്യൂണ്ടായ് വെര്‍ണ, ഫിയറ്റ് ലിനിയ, ഹോണ്ട സിറ്റി തുടങ്ങിയവരുടെ പിടിവലി നടക്കുകയാണവിടെ.

7.25 ലക്ഷം എന്ന നിലവാരത്തില്‍ വിലനിശ്ചയം നടക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. പെട്രോള്‍ വേരിയന്‍റിന് 110-ഉം ഡീസലിന് 85-ഉം കുതിരശക്തിയുള്ള എന്‍ജിനുകളായിരിക്കും ഘടിപ്പിക്കുക. നിസ്സാനിന്‍റെ ചെന്നൈ പ്ലാന്‍റിലാണ് പുതിയ സെഡാന്‍റെ നിര്‍മാണം നടക്കുന്നത്.

English summary
Nissan Motors is preparing to launch their new sedan in India. This new sedan, which is christened as Sunny or Versa in other market around the world, will be launched with a new name in Indian auto industry.
Story first published: Wednesday, August 3, 2011, 13:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark