നിസ്സാന്‍ കുഞ്ഞുകാര്‍ ചിന്തയില്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Micra
ചെറുകാറുകളുടെ വരവിനെക്കുറിച്ച് പറഞ്ഞു മടുത്തു. എന്നാല്‍ കമ്പനികള്‍ക്ക് ഒട്ടും മടുക്കുന്നില്ല. ചെറുകാറുകള്‍ പ്രതീക്ഷിച്ചിരിക്കുന്ന കാര്‍ പ്രണയികള്‍ക്കും മടുക്കുന്നില്ല. ജപ്പാന്‍ വാഹന ഭീമനായ നിസ്സാന്‍ ഇന്ത്യന്‍ വിപണിയില്‍ ചെറുകാര്‍ കൊണ്ടൊരു കളി കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നത് പുതിയ വാര്‍ത്ത.

മാരുതി ആള്‍ട്ടോ, ഷെവര്‍ലെ സ്പാര്‍ക്ക്, ഹ്യൂണ്ടായ് സാന്‍ട്രോ എന്നിവര്‍ വിലസുന്ന ഇടത്തിലേക്കാണ് കണ്ണ്. എന്നു വെച്ചാല്‍ 2-4 ലക്ഷം റേഞ്ചില്‍ വില പിടിക്കും എന്ന്. നിലവില്‍ മൈക്ര ഹാച്ച്ബാക്കാണ് നിസ്സാന്‍ന്‍റെ തുറുപ്പുചീട്ട്. ഈ ചീട്ടാണ് ഇന്ത്യയില്‍ നിന്നുള്ള നിസ്സാന്‍ വില്‍പനയുടെ 70 ശതമാനവും നല്‍കുന്നത്.

മൈക്രയുടെ താഴെ നില്‍ക്കുന്ന ഒരു കാറിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് നിസ്സാന്‍ ഇന്ത്യ സി ഇ ഒ കിമിനൊബു ടോക്കുയാമു പറയുന്നു. അശോക് ലെയ്‍ലന്‍ഡുമായി ചേര്‍ന്ന് ഒരു എം പി വി ഇറക്കാന്‍ ഉദ്ദേശിക്കുന്നതായും ടോക്കുയാമു അറിയിച്ചു. ഇത് അടുത്ത വര്‍ഷം നിരത്തിലെത്തും.

നിസ്സാനില്‍ നിന്നുള്ള സണ്ണി സെഡാന്‍ ഇന്ന് വെളിപ്പെടും. സണ്ണിയുടെ പേരില്‍ മാറ്റമുണ്ട്. ഇത് വെളിപ്പെടാന്‍ അല്‍പസമയം കൂടി കാത്തിരിക്കണം.

മൈക്രയുടെയും സണ്ണിയുടെയും ഡീലര്‍ഷിപ്പ് വികസിപ്പിക്കുന്നതോടെ 40,000 യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ തന്നെ വിറ്റഴിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Nissan is working on a new small car in the Rs 2-4 lakh range. This model is likely to compete with Maruti's Alto, Chevrolet Spark and the Hyundai Santro.
Story first published: Thursday, August 4, 2011, 11:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark