കാഡില്ലാക് ഇന്ത്യയില്‍ വരില്ല

Posted By:
CTS
പറഞ്ഞു വന്നപ്പോള്‍ ജനറല്‍ മോട്ടോഴ്സിന് അങ്ങനെയൊരു ചിന്തയേ പോയിട്ടില്ല. അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ ഔദ്യോഗിക വാഹനനമെന്ന നിലയില്‍ പേരെടുത്ത കാഡില്ലാക് കാര്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ജി എമ്മിന് പദ്ധതിയുണ്ടെന്ന വാര്‍ത്ത എവിടെ നിന്നെന്നില്ലാതെ നാടെങ്ങും പരന്നിരുന്നു.

കൊല്‍ക്കത്തയില്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ബീറ്റ് ഡീസല്‍ കാര്‍ വിപണിയിലിറക്കുന്ന ചടങ്ങില്‍ വെച്ച് ജി എം ഇന്ത്യ പ്രസിഡന്‍റ് കാള്‍ സ്ലിം കാര്യങ്ങളുടെ കിടപ്പുവശം വ്യക്തമാക്കിത്തന്നു. നടപ്പ് സാഹചര്യത്തില്‍ ജനറല്‍ മോട്ടോഴ്സിന് അങ്ങനെയൊരു പദ്ധതിയില്ല.

പത്തുപതിനാറ് വര്‍ഷം മുമ്പ് ഇന്ത്യന്‍ തെരുവുകളിലേക്ക് ഇറങ്ങുമ്പോള്‍ ജി എമ്മിന് ഒരേ ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കാള്‍ സ്ലിം അറിയിച്ചു. ഷെവര്‍ലെ ബ്രാന്‍ഡിനെ ഇന്ത്യന്‍ വിപണിയില്‍ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ആ ചിന്ത.

കാഡില്ലാക് ബ്രാന്‍ഡ് കാറുകളുടെ ഇന്ത്യന്‍ വിപണി സാധ്യതയെ ആസ്പദിച്ച് ഒരു സര്‍വേ നടത്തുകയുണ്ടായി ജി എം. കാര്യങ്ങള്‍ ഏതാണ്ട് ബോധ്യപ്പെട്ടതോടെ ഷെവര്‍ലെയുമായി മുന്നോട്ടു നീങ്ങാം തല്‍ക്കാലം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. കാഡില്ലാക്കിനെ പോലെയുള്ള ബ്രാന്‍ഡുകളെ ഉള്‍ക്കൊള്ളാന്‍ മാത്രം ഇന്ത്യന്‍ റോഡുകള്‍ വളര്‍ന്നിട്ടുണ്ടോ എന്ന കാര്യവും ജി എം ആലോചിച്ചതായി അറിയുന്നു.

ഷെവര്‍ലെയെ ഇന്ത്യന്‍ വിപണിയിലെ ഒന്നാം നിരയിലെത്തിക്കുക എന്നതിനായി കഠിനപ്രയത്നം നടത്തുവാന്‍ മാത്രമാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ വിപണിയില്‍ നിര്‍ണായകമായ വളര്‍ച്ച ഷെവര്‍ലെ രേഖപ്പെടുത്തുന്നതായി കാള്‍ സ്ലിം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 60 ശതമാനത്തോളം വളര്‍ച്ച ഷെവര്‍ലെക്കുണ്ടായി.

ഉയര്‍ന്ന ഇന്ധനവിലയുണ്ടാക്കിയ വിഷമതകളെ അതിജീവിച്ച് ഈ വര്‍ഷം ഇതുവരെ 20 ശതമാനം കണ്ട് വളരാനും കമ്പനിക്ക് കഴിഞ്ഞു.

English summary
General Motors India has no immediate plan to manufacture the world famous Caddillac cars for Indian customers. This was categorically stated here today by GM India President and Managing Director Karl Slym while speaking to UNI on the sidelines of launching the 'Beat' diesel car in Eastern India.
Story first published: Friday, August 5, 2011, 13:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark