ബി എം ഡബ്ലിയു ഇലക്ട്രിക് കാര്‍ ഇന്ത്യയിലേക്കും

Posted By:
BMW i8
ബി എം ഡബ്ലിയുവിന്‍റെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്കും എത്തുമെന്ന് സൂചന. ഐ3, ഐ8 എന്നീ മോഡലുകളാണ് ബി എം ഡബ്ലിയു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇവ ആദ്യം പ്രത്യക്ഷപ്പെടുക ജര്‍മനിയിലും അമേരിക്കയിലുമായിരിക്കുമെന്ന് ബി എം ഡബ്ലിയു ഇന്ത്യ ചെയര്‍മാര്‍ ഡോ. റോബര്‍ട് റെയ്തോഫര്‍ പറയുന്നു.

യൂറോപ്യന്‍ വിപണിയിലേക്ക് ഇവയെത്തുക 2013-14 വര്‍ഷങ്ങളിലായിരിക്കും. അതിനു ശേഷമാണോ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാര്‍ എത്തുക എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

കരിമ്പുക നിര്‍ഗ്ഗമനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ യൂറോപ്യന്‍ വിപണിയുടെ പ്രത്യേകതയാണ്. ഇക്കാരണത്താല്‍ ഇലക്ട്രിക് കാറുകള്‍ക്ക് സ്വീകാര്യത വളരെ ഉറപ്പുള്ള വിപണിയാണത്.

കുറഞ്ഞ കരിമ്പുക നിര്‍ഗ്ഗമന പ്രശ്നങ്ങളുള്ള കാറുകള്‍ക്കു വേണ്ടിയാണ് ബി എം ഡബ്ലിയു ഐ ബ്രാന്‍ഡ് സൃഷ്ടിച്ചിട്ടുള്ളത്. ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന ആദ്യത്തെ പ്രീമിയം കാര്‍ നിര്‍മാതാവാണ് ബി എം ഡബ്ലിയു.

English summary
German premium car manufacturer has said it would launch the i3 and i8 electric cars. The 13 and i8 might hit the European car market by 2013-14.
Story first published: Saturday, August 6, 2011, 11:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark