നികുതി വെട്ടിപ്പ് ഹ്യൂണ്ടായ്ക്ക് നോട്ടീസ്

Posted By:
Man Wth Bag
ഹ്യൂണ്ടായ് മോട്ടോഴ്സിന് റവന്യൂ ഇന്‍റലിജന്‍സിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നികുതിവെട്ടിപ്പുകള്‍ നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏതാണ്ട് 266 കോടി രൂപയുടെ വെട്ടപ്പ് നടന്നതായാണ് ആരോപണം.

2005-നും 2010-നും ഇടയ്ക്ക് ഹ്യൂണ്ടായിയുടെ ഇന്ത്യന്‍ സബ്സിഡിയറി കമ്പനി നടത്തിയ ഓട്ടോ കോംപണന്‍റ് ഇറക്കുമതികളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹ്യൂണ്ടായ് മോട്ടോഴ്സ് പ്രതികരിച്ചു. അടയ്ക്കേണ്ട നികുതിയെല്ലാം അടച്ചിട്ടുണ്ട്. നോട്ടീസിന് നിയമപരമായി മറുപടി നല്‍കും.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവാണ് ഹ്യൂണ്ടായ്.

English summary
The Directorate of Revenue Intelligence (DRI) circulated a show cause notice on Friday to the country’s second largest carmaker Hyundai Motor India Limited.
Story first published: Saturday, August 6, 2011, 15:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark