വരുന്നൂ, സണ്ണിയുടെ ദിനങ്ങള്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Sunny
നിസ്സാന്‍ വലിയ പ്രതീക്ഷകളോടെയാണ് സണ്ണിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്രയുടെ അതേ പ്ലാറ്റ്ഫോമില്‍ സൃഷ്ടിച്ച സണ്ണിക്ക് ലോകവിപണിയില്‍ മികച്ച റെക്കോഡാണുള്ളത്. സണ്ണിയുടെ പേരില്‍ മാറ്റമുണ്ടാകും എന്ന ഊഹാപോഹങ്ങള്‍ അവസാനം വരെ നിലനിര്‍ത്തിയാണ് നിസ്സാന്‍ അവതരണച്ചടങ്ങ് തുടങ്ങിയത്. സണ്ണി ഇന്ത്യന്‍ മാര്‍ക്കറ്റിലും സണ്ണി തന്നെയായിരിക്കും എന്ന പ്രഖ്യാപനം ആഹ്ലാദത്തോടെ കാര്‍ പ്രണയികള്‍ ശ്രവിച്ചു.

7.5 ലക്ഷത്തില്‍ നിന്നാണ് സണ്ണി മോഡലുകള്‍ തുടങ്ങുന്നത്. ഡീസല്‍ മോഡല്‍ എല്ലാ സവിശേഷതകളും കുത്തിനിറച്ച സണ്ണിക്ക് 9 ലക്ഷം വിലവരും. സെഡാന്‍ സെഗ്മെന്‍റില്‍ ഹോണ്ട സിറ്റിയോട് അടരാടാന്‍ മതിയായ വിലനയം തന്നെയാണിത്.

ഇന്ത്യന്‍ വിപണിയുടെ സ്ഥലപരമായ രാഷ്ട്രീയത്തെ സണ്ണി ഉള്‍ക്കൊള്ളുന്നു. മതിയായ സ്റ്റോറേജ് സപേസ് സണ്ണി കരുതിയിട്ടുണ്ട്. കാബിനില്‍ നല്ല ബൂട്ട് സ്പേസ് നല്‍കിയിട്ടുമുണ്ട്. യു എസ് ബി, ഐപോഡ് കണക്ടിവിറ്റി, ബ്ലൂടൂത്ത് എന്നിവ ലഭ്യം.

ഇന്ത്യന്‍ വിപണിയില്‍ 1.5 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് സണ്ണിക്ക്. 107.5 കുതിരശക്തി.

ദീപാവലിക്കാണ് സണ്ണി വിപണിയില്‍ എത്തുക. ദീപാവലിയെ ലക്ഷ്യമാക്കി സണ്ണിയെക്കൂടാതെ നിരവധി വാഹനങ്ങള്‍ നിരത്തിലെത്താനുണ്ട്.

English summary
The all new Nissan Sunny will be arrived in showrooms before Diwali. Nissan hopes Sunny will give it some presence in the midsize sedan category.
Story first published: Saturday, August 6, 2011, 13:52 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark