പുതിയ സ്വിഫ്റ്റ് വാഗണ്‍ആറിനെ മറികടക്കും

Posted By:
To Follow DriveSpark On Facebook, Click The Like Button
Swift
പുതിയ സ്വിഫ്റ്റ് വില്‍പനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് കണക്കുകള്‍. നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈയാളുന്നത് മാരുതി തന്നെയാണ്. ഒന്നാം സ്ഥാനത്ത് ആള്‍ട്ടോയാണുള്ളത്. ഈ സാമ്പത്തിക വര്‍ഷം മാസത്തില്‍ 34,000 യൂണിറ്റുകള്‍ വീതം ശരാശരി വില്‍പന. രണ്ടാം സ്ഥാനം വാഗണ്‍ ആര്‍ സ്വന്തമാക്കിയിരിക്കുന്നു. 14000 യൂണിറ്റുകള്‍. ഈ സ്ഥാനത്തേക്കാണ് ഇനി പുതിയ സ്വിഫ്റ്റ് കയറി പാര്‍ക്കാന്‍ തുടങ്ങുക.

മാരുതിയുടെയും ഇന്ത്യന്‍ കാര്‍ വിപണിയിലെയും ബെസ്റ്റ് സെല്ലര്‍ കാറുകളാണിവ. ഈ രണ്ടു കാറുകള്‍ക്കു പിന്നാലെ വരുന്നത് ഹ്യൂണ്ടായ് ഐ10 ആണ്.

കഴിഞ്ഞ മാസം ഉല്‍പാദനം നിറുത്തുന്നതു വരെ 12,000 യൂണിറ്റ് വില്‍പനയുമായി സ്വിഫ്റ്റ് മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. കുറെക്കാലമായി പുതുക്കലിന് വിധേയമാകാതിരുന്നതിനാലും വിപണിയില്‍ മത്സരം ശക്തമായതിനാലും സ്വിഫ്റ്റിന്‍റെ വില്‍പന അല്‍പം കുറഞ്ഞ സമയമായിരുന്നു അത്.

നിലവില്‍ സ്വിഫ്റ്റിന് അഡ്വാന്‍സ്ഡ് ബുക്കിംഗ് 40,000 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാരുതിയുടെ മനെസര്‍ പ്ലാന്‍റില്‍ നിന്ന് മാസത്തില്‍ 18,000 സ്വിഫ്റ്റുകള്‍ പുറത്തിറങ്ങും. ഇതു സൂചിപ്പിക്കുന്നത് വാഗണ്‍ ആര്‍ കൈയാളുന്ന ഇടം സ്വിഫ്റ്റ് ഉടന്‍ തന്നെ പിടിച്ചെടുക്കുമെന്നാണ്.

ഹാച്ച്ബാക്ക് വിപണിയില്‍ സ്വിഫ്റ്റ് തന്‍റെ ആധിപത്യം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കണക്കുകൂട്ടലുകളുടെ ആവശ്യമില്ല.

English summary
According to a report, the new version of Swift is expected to replace the WagonR as both Maruti's and the industry's second highest-selling model after the Alto with monthly sales of around 18,000 units.
Story first published: Monday, August 8, 2011, 16:51 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark