അംബാസ്സഡര്‍ ഹാച്ച്ബാക്ക്!!!

Posted By:
Ambassador
ഇന്ത്യന്‍ നിരത്തുകളുടെ അടയാളമാണ് അംബാസ്സഡര്‍ കാറുകള്‍. ആംബി എന്ന് ഓമനപ്പരിട്ട് ചിലരതിനെ വിളിക്കും. ആഭിജാത്യത്തിനും ലാളിത്യത്തിനും ഒരു പോലെ ഇണങ്ങുന്ന മറ്റൊരു വാഹനം കണ്ടുകിട്ടാന്‍ വിഷമമാണ്.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് വളരെക്കാലമായി കേള്‍ക്കുന്ന ഒരു പരാതിയാണ് പുതിയ മോഡലുകളുമായി കമ്പനി രംഗത്തു വരുന്നില്ല എന്നത്. 2002-ല്‍ കോണ്ടസ കാറുകളുടെ നിര്‍മാണം നിറുത്തിയതിനു ശേഷം അംബാസ്സഡര്‍ കാറുകളുടെ വിവിധ വേരിയന്‍റുകള്‍ ഇറക്കുന്നത് മാത്രമാണ് കമ്പനിയുടെ പ്രധാന ഇടപാട്. എന്നാല്‍ പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് അംബാസ്സഡര്‍ നിര്‍മാതാക്കള്‍ ഒരു പുതിയ ഹാച്ച്ബാക്കുമായി രംഗത്തുവരാ‍ന്‍ പോകുന്നു എന്നതാണ്.

2012-ന്‍റെ രണ്ടാം പാദത്തില്‍ പുതിയ ഹാച്ച്ബാക്ക് വിപണിയില്‍ എത്തിക്കുമെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പ്ലാറ്റ്ഫോമിലേക്ക് ആംബിയെ മാറ്റുന്ന കാര്യം ഹിന്ദുസ്ഥാന്‍ മോട്ടോഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്. ഹാച്ച്ബാക്ക് കൂടാതെ ഒരു പുതിയ സെഡാന്‍ പതിപ്പും ഇതോടൊപ്പം നിരത്തിലെത്തും.

ഉത്താര്‍പരയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഗവേഷണ-വികസന കേന്ദ്രത്തില്‍ മുപ്പതോളം എന്‍ജിനീയര്‍മാര്‍ പുതിയ ഹാച്ച്ബാക്കിന്‍റെ പ്ലാ‍റ്റ്ഫോം നിര്‍മിതിക്കായി പണിയെടുക്കുന്നതായി പത്രം വിശദീകരിക്കുന്നുണ്ട്. പൂനെയിലെ ഒനിയോ ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കാറിന്‍റെ കരട് ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.

പുതിയ അംബാസ്സഡര്‍ അതിന്‍റെ ക്ലാസിക് ലുക്ക് കളഞ്ഞുകുളിക്കില്ലെന്ന് കമ്പനി ഉറപ്പു തരുന്നുണ്ട്. 1.5 ലിറ്ററിന്‍റെ എന്‍ജിനാണ് ഹാച്ച്ബാക്കിനുണ്ടായിരിക്കുക. സെഡാന്‍ പതിപ്പിന് 1.8 ലിറ്ററിന്‍റെ എന്‍ജിനും ഘടിപ്പിക്കും. ഇതിനായി യൂറോപ്പില്‍ നിന്നും CrDi എന്‍ജിന്‍ ഇറക്കുമതി ചെയ്യും.

ഹാച്ച്ബാക്ക് പതിപ്പിന്‍റെ പ്രൊട്ടോടൈപ് ടെസ്റ്റിന് തയ്യാറായിട്ടുണ്ട്. നാല് മീറ്ററില്‍ കുറവായിരിക്കും ഹാച്ച്ബാക്കിന്‍റെ നീളം. 3.5 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായി വിലവരും.

സെഡാന്‍ കാര്‍ വാഗ്ദാനം ചെയ്യുന്നത് സി സെഗ്മെന്‍റ് ആഡംബരങ്ങളാണ്. പുതിയ ഡാഷ്‍ബോര്‍ഡ്, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിങ്ങനെ പോകുന്നു അവ. ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ‍ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.

പുതിയ മോ‍ഡലുകള്‍ രംഗത്തു വരുന്നതോടെ മറ്റൊരു പരാതിക്കും അവസാനമാവും. പുതിയ സാങ്കേതികതകള്‍ സ്വീകരിക്കാന്‍ അംബാസ്സഡര്‍ എപ്പോഴും മടി കാണിക്കുന്നു എന്നതാണ് ആ പരാതി.

English summary
Hindustan Motors working to to rebuild the Ambassador into a city slicker with fashionably retro styling and a peppier engine under the bonnet. Already late by a year, the retro Ambassador will finally hit the road in its hatchback and sedan versions next August.
Story first published: Friday, August 12, 2011, 15:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark