ജനറലിന് മാന്ദ്യപ്പേടി

Posted By:
Concept
അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്സ് വീണ്ടും ഭയപ്പെടുന്നു. രണ്ടാമതൊരു സാമ്പത്തിക മാന്ദ്യം കൂടി നേരിടേണ്ടി വരുമോ എന്നതാണ് ഭയത്തിന് കാരണം. എ എ എ റേറ്റിംഗില്‍ അമേരിക്കയുടെ സ്ഥാനം പരുങ്ങിലിലാണെന്ന് വിവരം പുറത്തു വന്നതോടെ രാജ്യത്തെ മിക്ക കമ്പനികളെയും പോലെ ജി എമ്മും സമ്മര്‍ദ്ദത്തിലാണ്. മുപ്പതുകളിലെ മഹാമാന്ദ്യം അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നു പോന്ന ചരിത്രം കൂടെയുണ്ടായിട്ടും.

അമേരിക്കന്‍ സര്‍ക്കാരിന്‍റെയും ബിസിനസ്സ് സ്ഥാപനങ്ങളുടെയും കടം തിരിച്ചടയ്ക്കല്‍ ശേഷി അതിഗുരുതരമാം വണ്ണം കുറഞ്ഞതായിട്ടാണ് എ എ എ റേറ്റിംഗ് പുറത്തു വന്നതോടെ വ്യക്തമായിരിക്കുന്നത്. എ എ നെഗറ്റീവ് എന്ന സ്ഥാനത്തേക്ക് അമേരിക്ക പിന്തള്ളപ്പെട്ടു കഴിഞ്ഞു.

ചില സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ മാത്രമാണ് റേറ്റിംഗില്‍ പൂര്‍ണ റേറ്റിംഗ് നിലനിര്‍ത്തുന്നത്. അമേരിക്കയുടെ ദുഃസ്ഥിതി തിരിച്ചറിഞ്ഞതോടെ സാമ്പത്തിക സ്ഥാപനങ്ങളും രാഷ്ട്രങ്ങളും നല്‍കുന്ന വായ്പയില്‍ ഇനി ഉയര്‍ന്ന പലിശ നല്‍കേണ്ടതായി വരും. ഇതും ജി എമ്മിന്‍റെ ആശങ്കയ്ക്ക് കാരണമാണ്.

ഉയര്‍ന്ന ആശങ്കയോടെയാണ് താന്‍ സംഭവ വികാസങ്ങളെ നോക്കിക്കാണുന്നതെന്ന് ജനറല്‍ മോട്ടോഴ്സ് ചെയര്‍മാന്‍ ഡാനിയേല്‍ അകേഴ്സണ്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ ജനറല്‍ മോട്ടോഴ്സ് വര്‍ഷത്തില്‍ ഒരു ലക്ഷത്തി മുപ്പതില്‍ ചില്വാനം വാഹനങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.

English summary
General Motors' chairman Dan Akerson is worried at the chances of another economic recession. Global equity markets have been extremely volatile over the past week owing to fears of a double dip recession, driven by the US and euro zone debt crises.
Story first published: Friday, August 12, 2011, 17:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark