ഗാന്ധിജിയുടെ കൊലയാളിയുടെ കാര്‍

Posted By:
Gandhi's Murderer
ചില വാഹനങ്ങള്‍ സ്വയമറിയാതെ വെറുപ്പ് പങ്കുവെക്കുന്നവയാണ്. ചരിത്രത്തിലെ വെറുക്കപ്പെട്ട മുന്നേറ്റങ്ങളിലേക്ക് ചിലര്‍ അവയെ ഓടിച്ചു കയറ്റിയിട്ടുണ്ടാകും. ഓസ്ട്രിയയിലെ ആര്‍ച്ചഡ്യൂക്ക് ഫെര്‍ഡിനന്‍റ് രാജകുമാരനെ മരണത്തിലേക്ക് ഓടിച്ചുകൊണ്ടു പോയ കാര്‍, മഹാത്മജിയെ കൊല്ലാന്‍ മതതീവ്രവാദിയായ നാഥുറാം ഗോദ്സെ ബിര്‍ള ഹൗസിലേക്ക് ഓടിച്ചു പോയ കാര്‍ എന്നിങ്ങനെ ചരിത്രത്തില്‍ പലയിടങ്ങളില്‍ ആ വെറുക്കപ്പെട്ടവനെ കണ്ടെത്താനാവും.

ചരിത്രം കഥകളായി പഴകുമ്പോള്‍ അതിന്‍റെ അവശേഷിപ്പുകളെല്ലാം കൗതുകങ്ങളായി മാറും. അങ്ങനെ കൗതുകമായി മാറിയ ഒരു കാര്‍ പര്‍വേശിന്‍റെ ഗാരേജില്‍ വിശ്രമം കൊള്ളുന്നു.

സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുമത മൗലികവാദികളുടെ അനുഗ്രഹം വാങ്ങിയ ശേഷം ഗോദ്സെ നേരത്തെ തയ്യാറാക്കി നിറുത്തിയ 1930 മോഡല്‍ സ്‍റ്റുഡ്‍ബേക്കര്‍ കാറില്‍ കയറുകയായിരുന്നു. ബിര്‍ള ഹൗസിന്‍റെ മതില്‍ക്കെട്ടിനിപ്പുറം വരെ ആ ചരിത്രപാപത്തെ സ്റ്റുഡ്‍ബേക്കര്‍ പേറി. പിന്നീടുണ്ടായ സംഭവങ്ങള്‍ ലോകമിന്നും മനസ്സിലിട്ടു നീറ്റുന്നവ.

ഈസ്റ്റ് ദില്ലിയിലാണ് പര്‍വേശ് ജമാല്‍ സിദ്ദിഖിയുടെ വീട്. വീടിനോട് ചേര്‍ന്നുള്ള ഗാരേജില്‍ 10-ലധികം വിന്‍റേജ് കാറുകളും 15-ളം പഴയ മോഡല്‍ ബൈക്കുകളുമുണ്ട്. തന്‍റെ ഓസ്റ്റിന്‍ 37 കാറിനുള്ള സ്പെയര്‍ പാര്‍ട്സ് തെരഞ്ഞു നടക്കുന്നതിനിടയിലാണ് സ്റ്റുഡ്ബേക്കറെ കണ്ടെത്തിയത്.

പഴയ കാറുകള്‍ക്ക് അധികമൊന്നും കാണാത്ത ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഈ കാറിനുണ്ട്. ആറ് സിലിണ്ടര്‍ എന്‍ജിന് 40 കുതിരശക്തിയുണ്ട്.

ഗോദ്സെ ജയിലില്‍ പോയതിനു ശേഷം ഒരു സെനി കാലിബ് എന്ന ആംഗ്ലോ ഇന്ത്യക്കാരനാണ് സ്റ്റുഡ്ബേക്കറെ വാങ്ങിയത്. 1978-ല്‍ നടന്ന ഒരു ലേലത്തില്‍ വാരണസിയിലെ ഒരു ബിസിനസ്സുകാരന്‍റെ കയ്യിലെത്തി. 1999-ലാണ് സ്റ്റുഡ്‍ബേക്കര്‍ പര്‍വേശിന്‍രെ കയ്യിലെത്തുന്നത്.

English summary
Killer, Nathuram Godse's 1930 Studebaker, which he reportedly rode on the day of Gandhi's murder, stands shining at a dingy Delhi garage. Parvez found the car while looking for spares for his austin 37. he has twelve vintage cars and more than 15 bikes from the old era.
Story first published: Saturday, August 13, 2011, 11:11 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark